Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡാൻസ്​ ചെയ്​ത്​ ഒളിമ്പിക്​സ്​ ആവേശം പങ്കുവെച്ച്​ സാനിയ മിർസ; വിഡിയോ ഏറ്റെടുത്ത്​ നെറ്റിസൺസ്​
cancel
Homechevron_rightSportschevron_rightSports Specialchevron_rightഡാൻസ്​ ചെയ്​ത്​...

ഡാൻസ്​ ചെയ്​ത്​ ഒളിമ്പിക്​സ്​ ആവേശം പങ്കുവെച്ച്​ സാനിയ മിർസ; വിഡിയോ ഏറ്റെടുത്ത്​ നെറ്റിസൺസ്​

text_fields
bookmark_border

ജൂലൈ 23ന്​ ആരംഭിക്കുന്ന ടോകിയോ ഒളിമ്പിക്​സിന്​ മുന്നോടിയായി ലോകമെമ്പാടുമുള്ള പ്രശസ്​തരായ അത്​ലെറ്റുകൾ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളിലൂടെ അവരുടെ ആവേശം പങ്കുവെക്കുകയാണ്​. ആറ് തവണ ഗ്രാൻസ്ലാം ചാമ്പ്യനായ ഇന്ത്യയുടെ സാനിയ മിർസയും ത​െൻറ ഒളിമ്പിക്​സ്​ ആവേശം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്​. ഇന്ത്യയുടെ പുതിയ ഒളിമ്പിക്​ കിറ്റണിഞ്ഞുകൊണ്ട്​ ഒരു ചെറിയ ഡാൻസ്​ വിഡിയോ ആണ്​ ഡബ്​ൾസിൽ മുൻ ലോക ഒന്നാം നമ്പറായിരുന്ന സാനിയ പങ്കുവെച്ചത്​.

അമേരിക്കൻ റാപ്പറായ ഡോജ കാറ്റി​െൻറ പാട്ടിനായിരുന്നു സാനിയ ചുവടുവെച്ചത്​. "എ​െൻറ പേരിലുള്ള 'A' എ​െൻറ ജീവിതത്തിലെ വളരെയധികം കാര്യങ്ങൾ സൂചിപ്പിക്കുന്നു," -സാനിയ ഇൻസ്റ്റയിൽ വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്​ ഇങ്ങനെയായിരുന്നു. അത് സൂചിപ്പിക്കുന്നത് - "ആക്രമണം (Aggression), അഭിലാഷം (Ambition), നേടൽ (Achieve), സ്നേഹം (Affection)" എന്നിവയാണെന്ന്​ വിഡിയോയിലും സാനിയ വിശദീകരിച്ചു. എന്തായാലും ഇന്ത്യയുടെ ടെന്നീസ്​ സൂപ്പർസ്​റ്റാറി​െൻറ ഡാൻസ്​ നെറ്റിസൺസ്​ ഏറ്റെടുത്തു കഴിഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sania MirzaTokyo Olympics
News Summary - Sania Mirzas Dance Video In Olympic Kit goes viral
Next Story