Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൂനിയര്‍ ഹോക്കി...

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യ ക്വാര്‍ട്ടറില്‍

text_fields
bookmark_border
ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യ ക്വാര്‍ട്ടറില്‍
cancel
ലഖ്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ് ‘ഡി’യിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 2-1ന് തോല്‍പിച്ചാണ് ജൈത്രയാത്ര. ആതിഥേയര്‍ക്കായി ഹര്‍ജിത് സിങ്ങും മന്ദീപ് സിങ്ങുമാണ് ഗോള്‍ നേടിയത്. കളിതുടങ്ങി ആദ്യത്തില്‍ ഹര്‍ജിത് സിങ് നേടിയ ഗോളിന് ദക്ഷിണാഫ്രിക്കയുടെ കീല്‍ ലിയോണ്‍ ആദ്യപകുതിയുടെ അവസാനത്തില്‍ സമനില പിടിക്കുകയായിരുന്നു.
   എന്നാല്‍, സന്ദീപ് സിങ് ബാക്ക് ഫ്ളിക്കിലൂടെ നേടിയ അത്യുഗ്രന്‍ ഗോളില്‍  ഇന്ത്യ വിജയം പിടിച്ചെടുത്തു. ഇതോടെ ഗ്രൂപ് ഘട്ടത്തിലെ മൂന്നു കളിയില്‍ മൂന്നും ആതിഥേയര്‍ വിജയിച്ചു. നേരത്തെ കാനഡയെയും ഇംഗ്ളണ്ടിനെയും ഇന്ത്യ തോല്‍പിച്ചിരുന്നു.
പൂള്‍ എയില്‍ ഓസ്ട്രിയയെ 4-1ന് തകര്‍ത്ത് ആസ്ട്രേലിയയും പൂള്‍ ബിയില്‍ മലേഷ്യയെ 3-0ന് തോല്‍പിച്ച് ബെല്‍ജിയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. മറ്റു മത്സരങ്ങളില്‍ അര്‍ജന്‍റീന കൊറിയയെ 5-1നും നെതര്‍ലാന്‍ഡ് ഈജിപ്തിനെ 7-0നും തോല്‍പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Junior Hockey World Cup
News Summary - junior hockey world cup
Next Story