Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2017 11:21 PM GMT Updated On
date_range 24 March 2017 11:21 PM GMTസംസ്ഥാന ക്ലബ് ഫുട്ബാൾ: ആദ്യജയം സ്പോർട്സ് അക്കാദമി തിരൂരിന്
text_fieldsbookmark_border
തൃക്കരിപ്പൂർ: സംസ്ഥാന ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ സിന്തറ്റിക് ഫ്ലഡ്ലിറ്റ് സ്േറ്റഡിയത്തിൽ തുടക്കമായി. ഉദ്ഘാടനമത്സരത്തിൽ സ്പോർട്സ് അക്കാദമി തിരൂർ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ജിംഖാന കണ്ണൂരിനെ പരാജയപ്പെടുത്തി. തിരൂരിനുവേണ്ടി നാലു ഗോൾ നേടിയ കെ. ശഹീദ് കളിയിലെ കേമനായി. സുഷി മറ്റൊരു ഗോളും നേടി. കളി അവസാനിക്കാൻ അഞ്ചു മിനിറ്റ് ബാക്കിയിരിെക്ക കണ്ണൂരിനുവേണ്ടി ധനേഷ് ആശ്വാസഗോൾ നേടി. ആദ്യപകുതിയിലാണ് നാലു ഗോളുകൾ വഴങ്ങിയത്. ഇന്ന് ഗ്ലോബൽ തൃശൂർ സ്പോർട്സ് അക്കാദമി തിരൂരിനെ നേരിടും. 23 വർഷങ്ങൾക്കുശേഷം കാസർകോട് ജില്ലയിലെത്തുന്ന മേജർ ടൂർണമെൻറിന് സോക്കർ ചെറുവത്തൂരും ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയും സംയുക്തമായാണ് ആതിഥ്യമരുളുന്നത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story