Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേശീയ ഫുട്‌ബാള്‍...

ദേശീയ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്​  രണ്ടാം പതിപ്പിന് കൊച്ചിയില്‍ തുടക്കം

text_fields
bookmark_border
ദേശീയ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്​  രണ്ടാം പതിപ്പിന് കൊച്ചിയില്‍ തുടക്കം
cancel
കൊ​ച്ചി: രാ​ജ്യ​ത്തെ യു​വ ഫു​ട്‌​ബാ​ള്‍ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ റി​ല​യ​ന്‍സ് ഫൗ​ണ്ടേ​ഷ​ന്‍ യൂ​ത്ത് സ്‌​പോ​ര്‍ട്‌​സ് ക​ഴി​ഞ്ഞ​വ​ര്‍ഷം തു​ട​ക്ക​മി​ട്ട ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​​െൻറ ര​ണ്ടാം പ​തി​പ്പി​ന് കൊ​ച്ചി​യി​ല്‍ വ​ര്‍ണാ​ഭ തു​ട​ക്കം. ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ റി​ല​യ​ന്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​നും ഫൗ​ണ്ട​റു​മാ​യ നി​ത അം​ബാ​നി​യു​ടെ​യും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് സ്‌​ട്രൈ​ക്ക​ര്‍ സി.​കെ. വി​നീ​തി​​െൻറ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ ടീ​മി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​ന് തോ​ല്‍പി​ച്ചു.

ഐ.​എ​സ്.​എ​ല്ലി​​െൻറ നാ​ലാം സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ടു​ക്കി സ്വ​ദേ​ശി അ​ജി​ത് ശി​വ​ന് ച​ട​ങ്ങി​ല്‍ നി​ത അം​ബാ​നി ബ്ലാ​സ്​​റ്റേ​ഴ്‌​സ് ​േജ​ഴ്‌​സി കൈ​മാ​റി. യൂ​ത്ത് ചാ​മ്പ്യ​ന്‍ഷി​പ്പി​​െൻറ ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ക​ട​ന​മാ​ണ് അ​ജി​ത് ശി​വ​ന് ബ്ലാ​സ്​​റ്റേ​ഴ്‌​സി​ലേ​ക്ക് പ്ര​വേ​ശ​ന​മൊ​രു​ക്കി​യ​ത്.  സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും കാ​യി​ക​മേ​ഖ​ല​ക്ക് പു​ത്ത​നു​ണ​ര്‍വ് ന​ല്‍കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യാ​ണ് റി​ല​യ​ന്‍സ് ഫൗ​ണ്ടേ​ഷ​ന്‍ യൂ​ത്ത് സ്‌​പോ​ര്‍ട്‌​െ​സ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ത അം​ബാ​നി പ​റ​ഞ്ഞു. അ​ടു​ത്ത അ​ഞ്ചു​മാ​സ​ത്തി​ന​കം 3000 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള 60,000 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്‍ഷി​പ്പി​​െൻറ ര​ണ്ടാം സീ​സ​ണി​ല്‍ രാ​ജ്യ​ത്തെ 30 ന​ഗ​ര​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsSecond editionRFYS football competition
News Summary - Second edition of RFYS football competition begins-Sports news
Next Story