Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ക്രിസ്​റ്റ്യാനോക്ക്​ ഇരട്ട ഗോൾ; ലാ ലിഗയിൽ റയൽ മഡ്രിഡിന് തുടർച്ചയായ നാലാം ജയം

text_fields
bookmark_border
ക്രിസ്​റ്റ്യാനോക്ക്​ ഇരട്ട ഗോൾ; ലാ ലിഗയിൽ റയൽ മഡ്രിഡിന് തുടർച്ചയായ നാലാം ജയം
cancel
മഡ്രിഡ്​: ഗോളടി മികവുമായി ‘ബി.ബി.സി’ ത്രയം തിരിച്ചെത്തിയപ്പോൾ ലാ ലിഗയിൽ റയൽ മഡ്രിഡിന്​ തുടർച്ചയായ നാലാം ജയം. രണ്ട്​ ഗോളടിച്ച ക്രിസ്​റ്റ്യാനോ റൊണാൾഡോ ‘ഹാട്രിക്​ ചാൻസ്​’ സഹതാരം കരിം ബെൻസേമക്കായി ത്യജിച്ച്​ കൈയടി നേടിയ അങ്കത്തിൽ ഡിപൊർടിവ അലാവസിനെ 4-0ത്തിനാണ്​ റയൽ വീഴ്​ത്തിയത്​.

ഗാരെത്​ ബെയ്​ലി​​​െൻറ (46) വകയായിരുന്നു മറ്റൊരു ​േ​ഗാൾ. കളിയുടെ 44, 61 മിനിറ്റുകളിൽ സ്​കോർ ചെയ്​ത ക്രിസ്​റ്റ്യാനോ ഹാട്രിക്​ തേടി അലയുന്നതിനിടെയാണ്​ 89ാം മിനിറ്റിൽ റയലിന്​ പെനാൽറ്റി ലഭിക്കുന്നത്​. പതിവായി പെനാൽറ്റി ​എടുക്കുന്ന ക്രിസ്​റ്റ്യാനോ ഇക്കുറി ഗോൾപട്ടികയിൽ ഇടം നേടാത്ത ബെൻസേമക്കായി പന്തുനീട്ടി. ലക്ഷ്യം തെറ്റാതെ ഫ്രഞ്ച്​ താരം നിറയൊഴിച്ചപ്പോൾ റയൽ ഏകപക്ഷീയം. 25 കളിയിൽ 51 പോയൻറുമായി മൂന്നാമതാണ്​ റയൽ. ബാഴ്​സക്ക്​ 62​ േപായൻറാണുള്ളത്​. 

ലിവർപൂൾ രണ്ടാമത്​
ലണ്ടൻ: തകർപ്പൻ ജയവുമായി (4-1) ലിവർപൂൾ ഇംഗ്ലണ്ടിൽ രണ്ടാമത്​. വെസ്​റ്റ്​ഹാമിനെതിരെ എംറെകാൻ, മുഹമ്മദ്​ സലാഹ്​, ഫിർമീന്യോ, സാദിയോ മാനെ എന്നിവരാണ്​ സ്​കോർ ചെയ്​തത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports news
News Summary - Real Madrid -Sports news
Next Story