Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫോ​ർ സ്​​റ്റാ​ർ ...

ഫോ​ർ സ്​​റ്റാ​ർ യു​നൈ​റ്റ​ഡ്

text_fields
bookmark_border
mangester
cancel

ലണ്ട​ൻ: ബെ​യ്​​ലി, ലു​ക്കാ​ക്കു, പൊ​ഗ്​​ബ, മാ​ർ​ഷ്യ​ൽ എ​ന്നീ താ​ര​നി​ര​ക​ൾ ഗോ​ളു​ക​ളു​മാ​യി നി​റ​ഞ്ഞു​നി​ന്ന​പ്പോ​ൾ, തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും നാ​ലു ഗോ​ൾ ജ​യ​വു​മാ​യി മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്വാ​ൻ​സീ സി​റ്റി​യെ​യാ​ണ്​ 4-0ത്തി​ന്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ തോ​ൽ​പി​ച്ച​ത്. നേ​ര​ത്തെ, സീ​സ​ണി​ലെ പ്ര​ഥ​മ മ​ത്സ​ര​ത്തി​ൽ വെ​സ്​​റ്റ്​ ഹാ​മി​നെ​യും ഇ​തേ സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു.

ഗോ​ൾ​ര​ഹി​ത ആ​ദ്യ പ​കു​തി​യെ​ന്നു തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ 45ാം മി​നി​റ്റി​ലാ​ണ്​ ​െഎ​വേ​റി​യ​ൻ താ​രം എ​റി​ക്​ ബെ​യ്​​ലി വ​ല​കു​ലു​ക്കു​ന്ന​ത്. 2016ൽ ​വി​യ്യാ​റ​യ​ലി​ൽ​നി​ന്ന്​ യു​നൈ​റ്റ​ഡി​ലേ​ക്കെ​ത്തി​യ താ​ര​ത്തി​​െൻറ ആ​ദ്യ ഗോ​ളു​മാ​യി​രു​ന്നു ഇ​ത്. പി​ന്നാ​ലെ, ര​ണ്ടാം പ​കു​തി​യി​ലെ 80ാം മി​നി​റ്റി​നു​ശേ​ഷ​മാ​യി​രു​ന്നു ഗോ​ൾ​പൂ​രം. നാ​ലു​മി​നി​റ്റി​നി​ടെ സ്വാ​ൻ​സീ സി​റ്റി​യു​ടെ വ​ല കു​ലു​ങ്ങി​യ​ത്​ മൂ​ന്നു​ത​വ​ണ. 80ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ലു​ക്കാ​ക്കു​വും 82ാം മി​നി​റ്റി​ൽ പോ​ൾ പൊ​ഗ്​​ബ​യും 84ാം മി​നി​റ്റി​ൽ അ​േ​ൻ​റാ​ണി മാ​ർ​ഷ്യ​ലു​മാ​ണ്​ എ​തി​ർ ക്ല​ബി​നെ ഞെ​ട്ടി​ച്ച​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച യു​നൈ​റ്റ​ഡി​ന്​ ആ​റു പോ​യ​ൻ​റാ​യി.

അ​തേ​സ​മ​യം, യു​റു​ഗ​ൻ ക്ലോ​പ്പി​​െൻറ സം​ഘം ക്രി​സ്​​റ്റ​ൽ പാ​ല​സി​നോ​ട്​ ക​ഷ്​​ടി​ച്ച്​ ര​ക്ഷ​പ്പെ​ട്ടു. ടീ​മി​ലും പൊ​സി​ഷ​നി​ലും മാ​റ്റ​ങ്ങ​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ലി​വ​ർ​പൂ​ൾ 1-0ത്തി​നാ​ണ്​ ക്രി​സ്​​റ്റ​ൽ പാ​ല​സി​നെ തോ​ൽ​പി​ച്ച​ത്. ആ​ദ്യ പ​കു​തി ഗോ​ള​ടി​ക്കാ​ന​നു​വ​ദി​ക്കാ​തി​രു​ന്ന ക്രി​സ്​​റ്റ​ൽ പാ​ല​സി​ന്​ 73ാം മി​നി​റ്റി​ലാ​ണ്​ പി​ഴ​ക്കു​ന്ന​ത്. സാ​ഡി​യോ മാ​നെ​യാ​ണ്​ മി​ക​ച്ച മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ ലി​വ​ർ​പൂ​ളി​​നാ​യി ല​ക്ഷ്യം ക​ണ്ട​ത്. പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യി​രു​ന്ന ബ്ര​സീ​ൽ താ​രം കൗ​ടീ​ന്യോ ഇൗ ​മ​ത്സ​ര​ത്തി​ലും മൈ​താ​നം ക​ണ്ടി​ല്ല. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ വാ​റ്റ്​​ഫോ​ഡി​നെ​തി​രെ ആ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഗോ​ൾ നേ​ടി (3-3) ലി​വ​ർ​പൂ​ൾ തോ​ൽ​വി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ലെ​സ്​​റ്റ​ർ സി​റ്റി 2-0ത്തി​ന്​ ബ്രൈ​ട്ട​ൺ ഹോ​വ്​ ആ​ൽ​ബി​യോ​ണി​നെ തോ​ൽ​പി​ച്ചു. ലെ​സ്​​റ്റ​റി​നാ​യി ഷി​ൻ​ജി ഒ​കാ​സാ​ക്കി​യും ഹാ​രി മ​ഗ്വ​യ്​​റ​യും ഗോ​ൾ നേ​ടി. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ സ​താം​പ്​​ട​ൺ വെ​സ്​​റ്റ്​ ഹാ​മി​നെ 3-2നും ​വാ​റ്റ്​​ഫോ​ഡ്​ ബേ​ൺ​മൗ​ത്തി​നെ 2-0ത്തി​നും വെ​സ്​​റ്റ്​ ​േബ്രാം​വി​ച്​​ ബേ​ൺ​ലി​യെ 1-0ത്തി​നും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballswansea citymalayalam newssports newsRomelu LukakuEnglish Premier LeagueManchester United FC
News Summary - Mangester united win against Swansea-Sports news
Next Story