Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​റ്റോക്കിനെ...

സ്​റ്റോക്കിനെ തോൽപിച്ചു; പോര്​ മുറുക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​

text_fields
bookmark_border
സ്​റ്റോക്കിനെ തോൽപിച്ചു; പോര്​ മുറുക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​
cancel
ലണ്ടൻ: തോൽക്കാതെ കുതിച്ച​ മാഞ്ചസ്​റ്റർ സിറ്റിയുടെ ജൈത്രയാത്രക്ക്​ തടയിട്ട ലിവർപൂളിനോട്​ ഹെസേ മൗറീന്യോക്ക്​ കടപ്പാടുണ്ട്​. നന്ദി, വാക്കുകൊണ്ട്​ അറിയിച്ചില്ലെങ്കിലും സിറ്റിക്കു പിറകിൽ രണ്ടാം സ്​ഥാനത്ത്​ നിൽക്കുന്ന മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ചെറിയ പ്രതീക്ഷയിലാണ്​. തിങ്കളാഴ്​ച വൈകി നടന്ന സ്​റ്റോക്​ സിറ്റിക്കെതിരായ മത്സരത്തിൽ 3-0ന്​ വിജയിച്ചതോടെ യുനൈറ്റഡ്​ സിറ്റിയുമായുള്ള പോയൻറ്​ വ്യത്യാസം 12 ആക്കിക്കുറച്ചു. വമ്പൻ പോരാട്ടങ്ങൾ ഇനിയും വരാനിരിക്കെ പെപ്​ ഗ്വാർഡിയോളക്കും സംഘത്തിനും അടിതെറ്റിയാൽ ഇംഗ്ലണ്ടിൽ ടൈറ്റിൽ പോരാട്ടത്തിന്​ വീണ്ടും ചൂടുപിടിക്കും. 

സ്​​റ്റോക്​​ സിറ്റിക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽതന്നെ യുനൈറ്റഡ്​ രണ്ടു ഗോളുകൾക്ക്​ മുന്നിലെത്തിയിരുന്നു. രണ്ടുഗോളുകൾക്കും വഴിയൊരുക്കിയത്​ ഫ്രഞ്ച്​ താരം പോൾ പോഗ്​ബയാണ്​. ഒമ്പതാം മിനിറ്റിൽ ബോക്​സിനരിൽനിന്നു പോഗ്​ബ നൽകിയ പന്ത്​ ഇടങ്കാലൻ ഷോട്ടിൽ അ​േൻറാണിയോ വലൻസിയ ​വലക്കുള്ളിലാക്കി. 38ാം മിനിറ്റിൽ ആൻറണി മാർഷ്യൽ ബുള്ളറ്റ്​ ഷോട്ടിൽ ഗോളാക്കിയതും പോഗ്​ബയുടെ പാസിൽനിന്നുതന്നെ. രണ്ടാം പകുതിയിൽ ​റെ​ാമേലു ലുക്കാക്കുവും സ്​റ്റോക്കി​​െൻറ വലയിൽ പന്തെത്തിച്ചതോടെ എതിരാളികൾ തോൽവി സമ്മതിച്ചു. ഇത്തവണ മാർഷ്യലാണ്​ ലുക്കാക്കുവിന്​ അവസരമൊരുക്കിയത്​. പ്രീമിയർ ലീഗി​ൽ ലുക്കാക്കുവി​​​െൻറ 11ാം ഗോളാണിത്​.ബേൺലിയോടാണ്​ യുനൈറ്റഡി​​​െൻറ അടുത്ത മത്സരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeplmalayalam newssports newsStoke CityManchester United FC
News Summary - manchester united -Sports news
Next Story