Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിങ്സ് കപ്പ്: റയലിന്...

കിങ്സ് കപ്പ്: റയലിന് വമ്പന്‍ ജയം

text_fields
bookmark_border
കിങ്സ് കപ്പ്: റയലിന് വമ്പന്‍ ജയം
cancel
ലിയോണ്‍ (സ്പെയിന്‍): ‘ബി.ബി.സി’ സഖ്യത്തിന്‍െറ അഭാവത്തില്‍ യുവനിര നിറഞ്ഞാടിയപ്പോള്‍ കിങ്സ് കപ്പില്‍ (കോപ ഡെല്‍ റേ) റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. മൂന്നാം ഡിവിഷന്‍ ടീമായ കള്‍ചറല്‍ ലിയോണസയെന്ന ദുര്‍ബലര്‍ക്കെതിരെ പ്രാഥമിക റൗണ്ടിലെ ആദ്യപാദത്തില്‍  7-1നാണ് റയല്‍ ജയിച്ചത്. അല്‍വാരോ മൊറാറ്റയും മാര്‍കോ അസന്‍സിയോയും രണ്ടുവീതം ഗോളുകള്‍ നേടി. നാച്ചോയും ഡയസ് മെജിയയും ഓരോ ഗോളും. എതിര്‍ടീമിലെ  ജിയാനി സ്യൂവര്‍ലൂണ്‍ ആറാം മിനിറ്റില്‍തന്നെ ഒരു ഗോള്‍ ദാനം നല്‍കി. ബെന്‍ഹ മാര്‍ട്ടിനസ് കള്‍ചറല്‍ ടീമിന്‍െറ ഏക ഗോള്‍ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍, കരീം ബെന്‍സേമ എന്നീ ത്രിമൂര്‍ത്തികളില്ലാതെയാണ് റയല്‍ ഇറങ്ങിയത്. രണ്ടാം പാദം നവംബര്‍ 30ന് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കും. ലോകകപ്പ് യോഗ്യതാ മത്സരമുള്ളതിനാല്‍ റയല്‍ ആദ്യപാദം നേരത്തേയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kings cuprealmadrid
News Summary - kings cup
Next Story