Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസി.കെ വിനീതിലൂടെ...

സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം (1-0)

text_fields
bookmark_border
blasters
cancel

കൊച്ചി: ആരാധകർ പ്രാർഥ​നയോടെ കാത്തിരുന്ന ജയമെത്തി. മലയാളി താരം സി.കെ. വിനീതി​​​െൻറ തകർപ്പൻ ഹെഡർ ഗോളിൽ കേരള ബ്ലാസ്​റ്റേഴ്​സ്​ 1^0ത്തിന്​ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡിനെ തോൽപിച്ചു. ഏറെ കാത്തിരിപ്പിനൊടുവിൽ, മൂന്നു​ സമനിലയും ഒരു തോൽവിയുമായി പ്രതിരോധത്തിലായ ബ്ലാസ്​റ്റേഴ്​സിന്​ െഎ.എസ്​.എലിലെ ആദ്യ ജയം.  

 

 
 


മുൻ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ താരം വെസ് ​ബ്രൗൺ ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ ആധിപത്യം ബ്ലാസ്​റ്റേഴ്​സിനായിരുന്നു. മാർക്ക്​ സിഫിന​ിയോസിനെ ഏക സ്​ട്രൈക്കറാക്കി പന്തുതട്ടിത്തുടങ്ങിയ മഞ്ഞപ്പട, തുടക്കം മുത​േല ശ്രദ്ധേയമായ നീക്കം നടത്തി. 24ാം മിനിറ്റിലാണ്​ കാത്തിരുന്ന ഗോളെത്തിയത്​. വലതു വിങ്ങിൽനിന്ന്​ പന്തുമായി ഒറ്റക്കുകുതിച്ച ജാക്കിചന്ദ്​ സിങ്​ ഉശിരൻ ക്രോസ്​ ഉതിർക്കു​േമ്പാൾ, ആരും പ്രതീക്ഷിച്ചിരുന്നില്ല ഒരു ഗോൾ. രണ്ടു പ്രതിരോധ ഭടന്മാർക്കിടയിൽനിന്ന്​ മലയാളി താരം സി.കെ. വിനീത്​ ഉയർന്നു​ ചാടി തലവെച്ച്​ പന്ത്​ വലയിലേക്ക്​ തൊടുത്തുവിട്ടപ്പോൾ നേർത്ത്​ ഇൗസ്​റ്റി​​​െൻറ മലായാളി ഗോളി ടി.പി. രഹ്​നേഷിന്​ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തിങ്ങിനിറഞ്ഞ മഞ്ഞസാഗരം ആർപ്പുവിളിയിൽ വീർപ്പുമുട്ടിയ നിമിഷം. ത​​​െൻറ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച വിമർശകർക്കുള്ള സി.കെ. വിനീതി​​​െൻറ മറുപടിയായിരുന്നു ​േഗാൾ. 
 


ഗോൾ വഴങ്ങിയതോടെ നേർത്ത്​ ഇൗസ്​റ്റ്​ ഉണർന്നു കളിച്ചു. ബ്ലാസ്​റ്റേഴ്​സി​​​െൻറ പ്രതി​രോധത്തെ വകഞ്ഞുമാറ്റാൻ പലതവണ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, 42ാം മിനിറ്റിൽ നേർത്ത്​ ഇൗസ്​റ്റി​​​െൻറ ഗോളി ടി.പി. രഹ്​നേഷിന്​ ചുവപ്പുകാർഡ്​ കണ്ട്​ പുറത്തുപോവേണ്ടിവന്നതോടെ ടീം പത്തായി ചുരുങ്ങി. അവസരം മുതലെടുക്കാൻ ബ്ലാസ്​റ്റേഴ്​സ്​ എതിർ ഗോൾമുഖത്തേക്ക്​ ഇരച്ചുകയറി നീക്കങ്ങൾ നടത്തി. അവസരങ്ങൾ പലതും രണ്ടാം പകുതിയിൽ വന്നെത്തിയെങ്കിലും ലീഡുയർത്താനായില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blastersmalayalam newssports news
News Summary - Kerala Blasters vs NorthEast United FC - Sports News
Next Story