Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

പരിക്ക്; ബ്ലാ​സ്​​റ്റേ​ഴ്സ് താ​രം ബെർബറ്റോവിന്  20 ദിവസം വിശ്രമം

text_fields
bookmark_border
പരിക്ക്; ബ്ലാ​സ്​​റ്റേ​ഴ്സ് താ​രം ബെർബറ്റോവിന്  20 ദിവസം വിശ്രമം
cancel
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ​ഫ്.​സി ഗോ​വ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് താ​രം ദി​മി​ത​ർ ബെ​ർ​ബ​റ്റോ​വി​ന് 20 ദി​വ​സ​ത്തെ വി​ശ്ര​മം. ഗോ​വ​യി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ ആ​ദ്യ എ​വേ മ​ത്സ​ര​ത്തി​ൽ കാ​ൽ​വ​ണ്ണ​ക്കേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചാം മി​നി​റ്റി​ൽ ബെ​ർ​ബ​റ്റോ​വ് ക​ളം​വി​ട്ടി​രു​ന്നു. അ​തേ​സ​മ​യം, പ​രി​ക്ക് നി​സ്സാ​ര​മാ​ണെ​ന്ന് ബെ​ർ​ബ​റ്റോ​വ് ഇ​ൻ​സ്​​റ്റ വി​ഡി​യോ​യി​ൽ അ​റി​യി​ച്ചു. 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കാ​മെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ച​താ​യും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ചേ​ർ​ത്ത വി​ഡി​യോ​യി​ൽ താ​രം പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ വെ​ള്ളി​യാ​ഴ്​​ച​ത്തെ നോ​ർ​ത്ത് ഈ​സ്​​റ്റ് എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​രം ബെ​ർ​ബ​റ്റോ​വി​ന് ന​ഷ്​​ട​മാ​കും. ഹോം​ഗ്രൗ​ണ്ടി​ൽ 31ന് ​ബം​ഗ​ളൂ​രൂ എ​ഫ്.​സി​യു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബെ​ർ​ബ​റ്റോ​വ് തി​രി​ച്ചെ​ത്തി​യേ​ക്കും. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ പു​തു​വ​ർ​ഷ​രാ​വി​ലെ മ​ത്സ​രം മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് ബ്ലാ​സ്​​റ്റേ​ഴ്സ് മാ​നേ​ജ്മ​െൻറി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ത്സ​രം ര​ണ്ടോ മൂ​ന്നോ ദി​വ​സം നേ​ര​ത്തെ​യാ​ക്കി​യാ​ൽ ബെ​ർ​ബ​റ്റോ​വി​ന് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​വും ന​ഷ്​​ട​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsdimitar berbatovInjuryISL 2017: Kerala Blaster
News Summary - ISL 2017: Kerala Blasters' Dimitar Berbatov injury -Sports news
Next Story