Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡൈ​നാ​മോ​സ്​ ഇ​ന്ന്​...

ഡൈ​നാ​മോ​സ്​ ഇ​ന്ന്​ പു​ണെ​ക്കെ​തി​രെ

text_fields
bookmark_border
ഡൈ​നാ​മോ​സ്​ ഇ​ന്ന്​ പു​ണെ​ക്കെ​തി​രെ
cancel
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ദാ​രു​ണ പ്ര​ക​ട​നം ഡ​ൽ​ഹി​ക്കാ​ർ എ​ന്നേ മ​റ​ന്ന​താ​ണ്. പു​തി​യ താ​ര​നി​ര​യു​മാ​യി അ​ഞ്ചാം ​െഎ.​എ​സ്.​എ​ല്ലി​നൊ​രു​ങ്ങു​ന്ന ഡ​ൽ​ഹി​ ഡൈ​നാ​മോ​സ്​ ഇ​ന്ന്​ ക​രു​ത്ത​രാ​യ പു​ണെ എ​ഫ്.​സി​ക്കെ​തി​രെ അ​ങ്ക​ത്തി​നൊ​രു​ങ്ങു​േ​മ്പാ​ൾ, ഹോം ​ഗ്രൗ​ണ്ടി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ തു​ട​ക്കം​കു​റി​ക്കാ​നാ​വു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം എ​ട്ടാം സ്​​ഥാ​ന​ത്താ​യി​രു​ന്നു ഡ​ൽ​ഹി ടീം ​സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​തു​വ​രെ​യു​ള്ള െഎ.​എ​സ്.​എ​ൽ ക​ണ​ക്കു​ക​ളി​ൽ ഡ​ൽ​ഹി​ക്കാ​ണ്​ മു​ൻ​തൂ​ക്കം. എ​ട്ടു​ത​വ​ണ ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ൾ, ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ്​ ഡ​ൽ​ഹി തോ​റ്റ​ത്. പു​തി​യ കോ​ച്ച്​ ജോ​സ​ഫ്​ ഗാ​ബാ​വു പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. മ​ധ്യ​നി​ര​യി​ലെ പു​തി​യ താ​ര​ങ്ങ​ളാ​യ മി​ഹ​ലി​ച്ച്, മാ​ർ​കോ​സ്​ ടെ​ബാ​ർ, ആ​ഡ്രി​യ ക​ർ​മോ​ണ, ബി​ക്രം​ജി​ത്​ സി​ങ്​ എ​ന്നി​വ​ർ ഡ​ൽ​ഹി​യു​ടെ കു​തി​പ്പി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നാ​ണ്​ കോ​ച്ച്​ ക​രു​തു​ന്ന​ത്.

അ​വ​സാ​ന സീ​സ​ണി​ലെ സെ​മി​ഫൈ​ന​ലി​സ്​​റ്റു​ക​ളാ​ണ്​ പു​ണെ സി​റ്റി. ക​ഴി​ഞ്ഞ​വ​ർ​ഷം ഡ​ൽ​ഹി​യു​ടെ കോ​ച്ചാ​യി​രു​ന്ന മി​ഗ്വ​ൽ പോ​ർ​ചു​ഗ​ലി​​െൻറ ശി​ക്ഷ​ണ​ത്തി​ലാ​​ണ്​ പു​ണെ​യി​റ​ങ്ങു​ന്ന​ത്. ത​​െൻറ മു​ൻ ടീ​മി​നെ​തി​രെ ​േപാ​ർ​ചു​ഗ​ൽ ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. ​െഎ.​എ​സ്.​എ​ല്ലി​ലെ ഹീ​റോ​ക​ളാ​യ മാ​ഴ്​​സ​ലീ​ന്യോ, അ​ൽ​ഫാ​രോ എ​ന്നി​വ​രാ​ണ്​ പു​ണെ​യു​ടെ തു​റു​പ്പു​ശീ​ട്ടു​ക​ൾ. മ​ല​യാ​ളി താ​രം ആ​ശി​ഖ്​ കു​രു​ണി​യ​നും ഇ​ന്ന്​ അ​ങ്കം​വെ​ട്ടാ​നി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersMumbai City FCfootballfc goachennaiyin fcbengaluru fcdelhi dynamos FCsports newsJamshedpur FCATKFC Pune CityNorthEast United FCindian super league 2018
News Summary - indian super league 2018- Sports news
Next Story