Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാ​റ്റ​ലോ​ണി​യ...

കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​മാ​യാ​ൽ ബാ​ഴ്​​സ​ലോ​ണ ഇം​ഗ്ല​ണ്ടി​ലോ ഫ്രാ​ൻ​സി​ലോ ക​ളി​ക്കും

text_fields
bookmark_border
കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​മാ​യാ​ൽ ബാ​ഴ്​​സ​ലോ​ണ ഇം​ഗ്ല​ണ്ടി​ലോ ഫ്രാ​ൻ​സി​ലോ ക​ളി​ക്കും
cancel

ബാ​ഴ്​​സ​േ​ലാ​ണ: ലോ​ക ഫു​ട്​​ബാ​ളി​ലെ ആ​രാ​ധ​ക​രെ​ എ​ന്നും ത്ര​സി​പ്പി​ച്ച സ്​​പാ​നി​ഷ്​ ‘എ​ൽ​ക്ലാ​സി​കോ’ ഇ​നി​യു​ണ്ടാ​വി​ല്ലേ? ചി​ര​വൈ​ര​ത്തി​​​​െൻറ ക​ഥ​പ​റ​യു​ന്ന റ​യ​ൽ മ​ഡ്രി​ഡ്​-​ബാ​ഴ്​​സ​ലോ​ണ, ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ-​ല​യ​ണ​ൽ മെ​സ്സി പോ​രാ​ട്ട​ങ്ങ​ൾ ക​ളി​മൈ​താ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ടു​മോ? സ്​​പെ​യി​നി​ൽ​നി​ന്ന​്​ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കാ​റ്റ​ലോ​ണി​യ​യു​​ടെ പോ​രാ​ട്ടം വി​ജ​യി​ച്ചാ​ൽ കാ​ൽ​പ​ന്ത്​ ആ​രാ​ധ​ക​ർ​ക്ക്​ ന​ഷ്​​ട​മാ​വു​ക ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫു​ട്​​ബാ​ൾ പോ​രാ​ട്ട​മാ​വും. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ കാ​റ്റ​ലോ​ണി​യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്​ ജ​നം സ​മ്മ​തം​മൂ​ളി​യാ​ൽ യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ൾ സ​മ​വാ​ക്യ​ങ്ങ​ളും ത​കി​ടം​മ​റി​ക്ക​പ്പെ​ടും. എ​ൽ​ക്ലാ​സി​കോ​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​​​​െൻറ ബ​ദ്ധ​വൈ​രി​ക​ളാ​യ ബാ​ഴ്​​സ​ലോ​ണ​യാ​ണ്​ കാ​റ്റ​ലോ​ണി​യ എ​ന്ന വി​കാ​ര​ത്തി​​​​െൻറ​ത​ന്നെ അ​ച്ചു​ത​ണ്ട്.

ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ട്ടാ​ൽ ബാ​ഴ്​​സ​ലോ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലെ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളെ ലാ ​ലി​ഗ​യി​ൽ ക​ളി​പ്പി​ക്കി​ല്ലെ​ന്നാ​ണ്​ സ്​​പാ​നി​ഷ്​ ഫെ​ഡ​റേ​ഷ​ൻ നി​ല​പാ​ട്​. ബാ​ഴ്​​സ​ലോ​ണ, എ​സ്​​പാ​ന്യോ​ൾ, ജി​റോ​ണ ടീ​മു​ക​ളാ​ണ്​ നി​ല​വി​ൽ സ്​​പെ​യി​നി​ലെ ടോ​പ്​ ഡി​വി​ഷ​നാ​യ എ​ൽ​ക്ലാ​സി​കോ​യി​ൽ പ​ന്തു​ത​ട്ടു​ന്ന​ത്. ഇ​വ​ർ പു​റ​ത്താ​യാ​ൽ ലാ ​ലി​ഗ​യു​ടെ പ​കി​ട്ടും കു​റ​യും. അ​തേ​സ​മ​യം, ലീ​ഗി​​​​െൻറ ബ​ദ​ൽ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്നു​ണ്ട്. 
ലാ ​ലി​ഗ​ക്ക്​ പു​റ​ത്താ​യാ​ൽ ബാ​ഴ്​​സ​ലോ​ണ മ​റു​വ​ഴി തേ​ടു​മെ​ന്ന കാ​റ്റ​ലോ​ണി​യ കാ​യി​ക​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ഞെ​ട്ട​ലോ​ടെ​യാ​ണ്​ ആ​രാ​ധ​ക​ർ ശ്ര​വി​ച്ച​ത്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ ലീ​ഗു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു കാ​യി​ക​മ​ന്ത്രി ജെ​റാ​ഡ്​ ഫി​​ഗ്വെ​രാ​സി​​​​െൻറ പ്ര​തി​ക​ര​ണം.

സ്വ​ത​ന്ത്ര രാ​ജ്യ​മാ​യ മോ​ണ​കോ ഫ്ര​ഞ്ച്​ ലീ​ഗി​ലും, അ​ൻ​ഡോ​റ ഫു​ട്​​ബാ​ൾ-​ബാ​സ്​​ക​റ്റ്​​ബാ​ൾ ടീ​മു​ക​ൾ സ്​​പെ​യി​നി​ലും, ​വെ​യി​ൽ​സ്​ ക്ല​ബു​ക​ൾ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലും ക​ളി​ക്കു​ന്ന മാ​തൃ​ക​യി​ൽ ബാ​ഴ്​​സ​ലോ​ണ​യും എ​സ്​​പാ​ന്യോ​ളും പു​തി​യ താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ ചേ​ക്കേ​റു​ന്ന​താ​വും പ്ര​ഥ​മ പ​രി​ഗ​ണ​ന. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്, ഫ്ര​ഞ്ച്​ ലീ​ഗ്, ഇ​റ്റാ​ലി​യ​ൻ സീ​രി ‘എ’ ​എ​ന്നി​വ​യി​​ൽ ബാ​ഴ്​​സ​ലോ​ണ​യും ഒ​രു ക്ല​ബാ​യി പ​ന്തു​ത​ട്ടും. ബാ​ഴ്​​സ​ലോ​ണ​യെ ഫ്രാ​ൻ​സി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​നു​വ​ൽ വാ​ൽ​സ്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മൊ​ണാ​കോ​യെ ഉ​ൾ​പ്പെ​ടു​ത്തി​യ ഫ്ര​ഞ്ച്​ ലീ​ഗി​ൽ​ ബാ​ഴ്​​സ​ലോ​ണ​ക്കും ക​ളി​ക്കാ​മെ​ന്നാ​യി​രു​ന്നു കാ​റ്റ​ലോ​ണി​യ​ൻ വം​ശ​ജ​ൻ​കൂ​ടി​യാ​യ വാ​ൽ​സി​​​​െൻറ പ്ര​സ്​​താ​വ​ന. കാ​റ്റ​ലോ​ണി​യ​ൻ സ്വാ​ത​ന്ത്ര്യ​പോ​രാ​ട്ട​ത്തി​ന്​ പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ബാ​ഴ്​​സ​ലോ​ണ മാ​നേ​ജ്​​മ​​​െൻറും ക​ളി​ക്കാ​രും രം​ഗ​ത്തെ​ത്തി​യ​ത്​ ലാ ​ലി​ഗ പ്ര​സി​ഡ​ൻ​റ്​ യാ​വി​യ​ർ ടെ​ബാ​സി​നെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. 

സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ളി​നും ന​ഷ്​​ടം
2010 ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ളി​​​​െൻറ എ​ൻ​ജി​ൻ കാ​റ്റ​ലോ​ണി​യ​ൻ താ​ര​ങ്ങ​ളാ​യി​രു​ന്നു. ഇ​പ്പോ​ഴും അ​തു ത​ന്നെ. കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​മാ​യാ​ൽ വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന​ത്​ ലോ​ക​ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ പ​വ​റു​ക​ളി​ൽ ഒ​ന്നാ​വും. ​െഎ​ക​ർ ക​സീ​യ​സ്, ജെ​റാ​ഡ്​ പി​ക്വെ, അ​ല​ക്​​സ്​ വി​ദാ​ൽ, സെ​സ്​​ക്​ ഫാ​ബ്രി​ഗ​സ്, സെ​ർ​ജി റോ​ബ​ർ​ടോ, ബു​സ്​​ക​റ്റ്​​സ്​ തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം കാ​റ്റ​ലോ​ണി​യ​ക്കാ​ർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifamalayalam newssports newsCatalan independenceFC Barcelona
News Summary - Fifa could suspend Barcelona Catalan independence-Sports News
Next Story