Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ഞ്ഞ​ത്​...

മാ​ഞ്ഞ​ത്​ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ന്തോ​ഷ്​ ട്രോ​ഫി​യെ​ത്തി​ച്ച ‘ക​രു​ത്ത​ൻ’

text_fields
bookmark_border
മാ​ഞ്ഞ​ത്​ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ന്തോ​ഷ്​ ട്രോ​ഫി​യെ​ത്തി​ച്ച ‘ക​രു​ത്ത​ൻ’
cancel
മലപ്പുറം: കാൽപന്തുകളിയെ നെഞ്ചോട് േചർക്കുന്ന മലപ്പുറത്തെ കളിക്കമ്പക്കാരുടെ മുേമ്പ നടന്ന ഫുട്ബാളറാണ് ചൊവ്വാഴ്ച വിടപറഞ്ഞ ചേക്കു. കളിയോടുള്ള ഇഷ്ടക്കൂടുതൽ മൂലം മറ്റെല്ലാം മാറ്റിവെച്ച് കളിക്കളത്തിലേക്കിറങ്ങിയ ചേക്കു സ്വപ്നങ്ങളൊെക്കയും സ്വന്തമാക്കിയാണ് യാത്രയായത്. മലപ്പുറം കോട്ടപ്പടിയിലെ ചരൽ മൈതാനത്തിൽനിന്ന് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള മൈതാനങ്ങളിൽ വിവിധ ക്ലബുകൾക്കായി ചേക്കു പന്തുതട്ടി. പ്രതിരോധനിരയിൽ ഉറച്ചകോട്ടയായിനിന്ന ഇൗ കളിക്കാരെൻറ മികവിലാണ് കേരളത്തിലേക്ക് ആദ്യമായി സന്തോഷ് ട്രോഫിയെത്തിയത്. 1973ല്‍ കൊച്ചിയില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ റെയിൽവേസിനെയാണ് കേരളം തോൽപ്പിച്ചത്. റെയില്‍വേസിനെ 3-^2ന് തോല്‍പ്പിച്ച ആ മത്സരത്തിൽ മിന്നും പ്രകടനമാണ് കേരളത്തിനായി ചേക്കു പുറത്തെടുത്തത്.  

മകെൻറ ആഗ്രഹം പഠിക്കാനല്ല, കളിക്കാനാണെന്ന് മനസ്സിലാക്കി ആ വഴിയിലേക്ക് തിരിച്ചുവിട്ട പിതാവ് കാവുങ്ങല്‍ അലവിയാണ് ആദ്യ പ്രചോദനം. കളിക്കാരനാവണമെന്ന് മനസ്സിൽ ഉറപ്പിച്ച് 16ാം വയസ്സിൽ നാലാം ക്ലാസ് വിദ്യാഭ്യാസത്തോടെ ചേക്കു മുംൈബയിലേക്ക് വണ്ടി കയറി. മനസ്സിൽ ഫുട്ബാളിനെ ലാളിച്ച് മുംബൈയിൽ ചായയും ലഘുഭക്ഷണവും വിറ്റുനടന്ന ഭൂതകാലവും ഇൗ കളിക്കാരനുണ്ട്. വൈകാതെ അതിന് ഫലമുണ്ടായി. ചേക്കുവിലെ കളിക്കാരനെ ബോംബെ എം.ആർ.സി വെല്ലിങ്ടൺ ക്ലബ് തിരിച്ചറിഞ്ഞു. എം.ആർ.സി വെല്ലിങ്ടൺ ക്ലബിൽ അംഗമാകുേമ്പാൾ ചേക്കുവിന് വയസ്സ് 18. പിറകെ ആർമിയുടെ സർവിസസ് ടീമിലും ഇടംനേടി. 1969ൽ സർവിസിന് വേണ്ടി സന്തോഷ് ട്രോഫിയിൽ കളത്തിലിറങ്ങി.

1973ൽ ചേക്കു കേരള ടീമിലെത്തി. ജേതാക്കളായ കേരള ടീമിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്വീകരണമൊരുക്കിയപ്പോൾ അതിലും തിളങ്ങിനിന്നത് ഇൗ മലപ്പുറംകാരൻ തന്നെ. സന്തോഷ് േട്രാഫിക്ക് പുറമെ ഇന്ത്യയിലെ പല പ്രമുഖ ടൂർണമെൻറിലും ചേക്കു ബൂട്ടണിഞ്ഞു. മാമ്മൻ മാപ്പിള േട്രാഫി കോട്ടയം, ഗോൾഡൻ േട്രാഫി കൊല്ലം, നെഹ്റു േട്രാഫി എറണാകുളം, സ്റ്റാഫോർഡ് കപ്പ് ബാംഗ്ലൂർ, റോഡേഴ്സ് കപ്പ് തമിഴ്നാട്, ഡ്യൂറൻറ് കപ്പ് ദൽഹി തുടങ്ങിയ ടൂർണെമൻറുകളിൽ വിവിധ ക്ലബുകൾക്ക് വേണ്ടിയും ചേക്കു കളം നിറഞ്ഞു. ആർമിയിൽ ഹവിൽദാറായി വിരമിച്ചതോടെ ടൈറ്റാനിയത്തിൽ ചേർന്നു. ഏഴ് വർഷത്തോളം ടൈറ്റാനിയത്തിൽ കളിച്ചു. തുടർന്ന് രണ്ടു വർഷം ടൈറ്റാനിയത്തിെൻറ കോച്ചായി.  1980ൽ ശസ്ത്രക്രിയയെതുടർന്ന് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത് തിരിച്ചടിയായി. മക്കളായ സമീർ, അൻവർ, അൽ അമീൻ, ഷാജി എന്നിവർ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് നിരവധി ടൂർണമെൻറുകളിൽ ബൂട്ടണിഞ്ഞു. സഹോദരൻ മലപ്പുറം അസീസും ചേക്കുവിെൻറകൂടെ മൈതാനത്തിറങ്ങിയിട്ടുണ്ട്. മലപ്പുറത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെയായിരുന്നു മരണം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram Chekku
News Summary - Ex-footballer Chekku passes away.
Next Story