Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകി​ങ്​​സ്​ ക​പ്പ്:​...

കി​ങ്​​സ്​ ക​പ്പ്:​ ക​ണ​ക്കു​തീ​ർ​ക്കാ​ൻ മ​ഡ്രി​ഡു​കാ​ർ നൂ​കാ​മ്പി​ൽ

text_fields
bookmark_border
കി​ങ്​​സ്​ ക​പ്പ്:​ ക​ണ​ക്കു​തീ​ർ​ക്കാ​ൻ മ​ഡ്രി​ഡു​കാ​ർ നൂ​കാ​മ്പി​ൽ
cancel
മ​ഡ്രി​ഡ്​: ലാ ​ലി​ഗ എ​ൽ​ക്ലാ​സി​കോ​യി​ൽ 5-1ന്​ ​നാ​ണം​കെ​ട്ട​തി​​​െൻറ ക​ണ​ക്കു​തീ​ർ​ക്കാ​ൻ മ​ഡ്രി​ഡു​കാ​ർ നൂ​കാ​മ്പി​ൽ എ​ത്തു​ന്നു. കി​ങ്​​സ്​ ക​പ്പ്​ ആ​ദ്യ പാ​ദ സെ​മി പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന്​ രാ​ത്രി ബാ​ഴ്​​സ​ലേ ാ​ണ-​റ​യ​ൽ മ​ഡ്രി​ഡ്​ പോ​രാ​ട്ടം. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ വീ​റും വാ​ശി​യു​മു​ള്ള ഉ​ഗ്ര പോ​രാ​ട്ടം. ഇ​ന്ത്യ​യി​ൽ ത​ത്സ​മ​യ ടി.​വി പ്ര​ദ​ർ​ശ​ന​മി​ല്ല.

ക​ഴി​ഞ്ഞ നാ​ലു​ത​വ​ണ​യും കി​ങ്​​സ്​ ക​പ്പ്​ കി​രീ​ടം നൂ​കാ​മ്പി​ലേ​ക്കെ​ത്തി​ച്ച​വ​രാ​ണ്​ മെ​സ്സി​യും സം​ഘ​വും. പ​ക​തീ​ർ​ക്കാ​ൻ റ​യ​ലി​ന്​ ഒ​രു​പാ​ട്​ ക​ണ​ക്കു​ക​ളു​ണ്ടെ​ങ്കി​ലും കോ​ച്ചും താ​ര​ങ്ങ​ളും മാ​റി​മ​റി​ഞ്ഞ​തോ​ടെ​ അ​തു സാ​ധ്യ​മാ​വു​മോ​യെ​ന്ന്​ കാ​ത്തി​രു​ന്നു കാ​ണ​ണം. സീ​സ​ണി​ൽ ടോ​പ്​ ഫോ​മി​ലാ​ണ്​ ക​റ്റാ​ല​ന്മാ​ർ. ക്വാ​ർ​ട്ട​റി​ൽ ആ​ദ്യ പാ​ദം സെ​വി​യ്യ​യോ​ട്​ ​േതാ​റ്റ​തി​നു ശേ​ഷം, സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ര​ഡ​സ​ൻ ഗോ​ളു​മാ​യി തി​രി​ച്ചു​വ​ന്നാ​ണ്​ ബാ​ഴ്​​സ സെ​മി​യി​ലെ​ത്തി​യ​ത്.

എ​ൽ​ക്ലാ​സി​കോ​യി​ൽ വ​മ്പ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും യൂ​ല​ൻ ലോ​പെ​റ്റ്​​ഗൂ​യി​ക്ക്​ ശേ​ഷ​മെ​ത്തി​യ സാ​ൻ​റി​യാ​ഗോ സൊ​ളാ​രി​ക്കു കീ​ഴി​ൽ റ​യ​ൽ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യ​ാ​നോ​ക്കു​ശേ​ഷം മു​ന്നേ​റ്റ​ത്തി​ൽ പു​തി​യൊ​രു സ​മ​വാ​ക്യ​വും റ​യ​ൽ നി​ർ​മി​ച്ചു​ക​ഴി​ഞ്ഞു.

ബ്ര​സീ​ലി​യ​ൻ വ​ണ്ട​ർ കി​ഡ്​ വി​നീ​ഷ്യ​സ്​ ജൂ​നി​യ​ർ, പ​രി​ക്കേ​റ്റ്​്​ തി​രി​ച്ചു​വ​ന്ന ബെ​യ്​​ൽ, സ്​​കോ​റി​ങ്​ വീ​ര​ൻ ക​രീം ബെ​ൻ​സേ​മ എ​ന്നി​വ​രാ​ണ്​ സൊ​ളാ​രി പ​രീ​ക്ഷി​​ച്ച്​ വി​ജ​യി​ച്ച മു​ന്നേ​റ്റ​നി​ര. ഇ​വ​ർ​ക്ക്​ ടി​ക്കി-​ടാ​ക്ക കീ​റി​മു​റി​ക്കാ​നാ​വു​മോ​യെ​ന്ന്​ കാ​ത്തി​രു​ന്നു​ കാ​ണ​ണം. ജി​റോ​ണ​യെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 7-3ന്​ ​തോ​ൽ​പി​ച്ചാ​ണ്​ റ​യ​ൽ സെ​മി​ൽ പ്ര​വേ​ശി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballel clasicomalayalam newssports news
News Summary - el clasico 2019 -Sports news
Next Story