Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ച്ച്​ റെ​നി...

കോ​ച്ച്​ റെ​നി കൊ​ച്ചി​യി​ൽ

text_fields
bookmark_border
കോ​ച്ച്​ റെ​നി കൊ​ച്ചി​യി​ൽ
cancel
camera_alt????????????????????? ?????? ????????????????????? ????????? ?????? ????????????????????? ?????????? ??????????????????????? ????????????????????

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് മു​ഖ്യ പ​രി​ശീ​ല​ക​ൻ റെ​നി മ്യൂ​ല​ൻ​​റ്റീ​ന്​ ഹോം ​ഗ്രൗ​ണ്ടി​ൽ ആ​രാ​ധ​ക​രു​ടെ  സ്വീ​ക​ര​ണം. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 6.30നാ​ണ് മ്യൂ​ല​ന്‍സ്​​റ്റീ​ന്‍ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ച്ചും അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ച്​ ബാ​ന​ർ ഉ​യ​ര്‍ത്തി​യു​മാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ വ​ര​വേ​ൽ​പ്. സ്വീ​ക​ര​ണ​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടീ​മി​ന് ഇ​ങ്ങ​നെ​യു​ള്ള ആ​രാ​ധ​ക​ര്‍ ഉ​ള്ള​തി​ല്‍ അ​ഭി​മാ​നം തോ​ന്നു​ന്നെ​ന്നും  മ്യൂ​ല​ന്‍സ്​​റ്റീ​ന്‍ പ്ര​തി​ക​രി​ച്ചു. 

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ല​യ​ര്‍ ഡ്രാ​ഫ്റ്റി​നു​ശേ​ഷം മും​ബൈ​യി​ല്‍നി​ന്ന്​ നേ​രി​ട്ടാ​ണ് അ​ദ്ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ബ്ലാ​സ്​​റ്റേ​ഴ്‌​സി​​െൻറ ഹോം ​ഗ്രൗ​ണ്ടാ​യ ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്​​റ്റേ​ഡി​യം ഇ​ന്ന് സ​ന്ദ​ര്‍ശി​ച്ചേ​ക്കും. ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ന്​ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലാ​ണ് സ്​​റ്റേ​ഡി​യം. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്നി​ന് മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ​യും കോ​ച്ച് കാ​ണു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiKerala Blasterssports newscoach reni
News Summary - coach reni in Kochi -sports news
Next Story