Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത: നാ​പോ​ളി​ക്കും  സെ​വി​യ്യ​ക്കും ജ​യം

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത: നാ​പോ​ളി​ക്കും  സെ​വി​യ്യ​ക്കും ജ​യം
cancel

റോം: ​യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ നാ​പോ​ളി​യും സെ​വി​യ്യ​യും ജ​യ​ത്തോ​ടെ മു​ന്നോ​ട്ട്. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​രു​വ​രും ഹോം ​മ​ത്സ​ര​ത്തി​ലാ​ണ്​ വി​ജ​യ​​ക്കു​തി​പ്പു തു​ട​ങ്ങി​യ​ത്. തു​ർ​ക്കി ക്ല​ബാ​യ ഇ​സ്​​തം​ബൂ​ൾ ബ​സാ​ക്ക്​​സെ​ഹ​റി​നെ 2-1ന്​ ​സെ​വി​യ്യ മ​റി​ക​ട​ന്ന​പ്പോ​ൾ, ഒ.​ജി.​സി നൈ​സി​നെ 2-0ത്തി​നാ​ണ്​ നാ​പോ​ളി തോ​ൽ​പി​ച്ച​ത്. 

16ാം മി​നി​റ്റി​ൽ സെ​ർ​ജി​യോ എ​സ്​​​ക്യു​ഡ​ർ​ഡോ​യാ​ണ്​ സെ​വി​യ്യ​ക്കാ​യി ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ തു​ർ​ക്കി ക്ല​ബ്​ തി​രി​ച്ച​ടി​ച്ചു. 64ാം മി​നി​റ്റി​ൽ ​എ​ലേ​റോ എ​ല്ല​യാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. ക​ളി സ​മ​നി​ല​യി​ലേ​ക്ക്​ ​നീ​ങ്ങു​മെ​ന്നു തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ മി​ഖാ​യേ​ൽ ഡെ​ഹി​ലാ​ണ്​ സെ​വി​യ്യ​യെ ര​ക്ഷി​ച്ച​ത്.

നൈ​സി​നെ​തി​രെ, നാ​പോ​ളി​ക്കാ​യി ഡ്രി​സ്​ മാ​ർ​ട്ടി​ന​സ് (13ാം മി​നി​റ്റ്), ജോ​ർ​ജീ​നി​യോ (70ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടു താ​ര​ങ്ങ​ൾ​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട​തോ​ടെ പ​ത്തു​പേ​രു​മാ​യാ​ണ്​ നൈ​സ്​ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​റ്റു മ​ത്സ​ര​ത്തി​ൽ സെ​ൽ​റ്റി​ക്,​ അ​സ്​​താ​ന​യെ 5-0ത്തി​നും ഒ​ളി​മ്പി​യാ​​ക്കോ​സ്​ എ​ച്ച്.​എ​ൻ.​കെ റി​ജേ​ക്ക​യെ 2-1നും ​തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballchampions leaguemalayalam newssports newsqualification
News Summary - champions league qualification- Sports news
Next Story