Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഴ്​സനലിന്​ രണ്ടാം...

ആഴ്​സനലിന്​ രണ്ടാം തോൽവി; ചാമ്പ്യൻസ്​ ലീഗ്​ പ്രതീക്ഷക്ക്​ മങ്ങൽ

text_fields
bookmark_border
ആഴ്​സനലിന്​ രണ്ടാം തോൽവി; ചാമ്പ്യൻസ്​ ലീഗ്​ പ്രതീക്ഷക്ക്​ മങ്ങൽ
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ആഴ്​സനലിന്​ വീണ്ടും തോൽവി. തരംതാഴ്​ത്തൽ ഭീഷണി നേരിടുന്ന ബ്രൈറ്റനാണ്​ ഗണ്ണേഴ്​സിനെ 2-1ന്​ അട്ടിമറിച്ചത്​. തുടർച്ചയായ രണ്ടാം മത്സരം തോറ്റതോടെ ചാമ്പ്യൻസ്​ ലീഗ്​ പ്രതീക്ഷകൾക്ക്​ കൂടിയാണ്​​ മങ്ങലേറ്റിരിക്കുന്നത്​.

ലീഗ് ചരിത്രത്തിൽ ആദ്യമായാണ്​ ഒരു സീസണിലെ ഹോം-എവേ മത്സരങ്ങളിൽ ബ്രൈറ്റൻ ആഴ്​സനലിനെ തോൽപിക്കുന്നത്​. 95ാം മിനിറ്റിൽ നീല്‍ മൗപേയാണ്​ ബ്രൈറ്റനി​െൻറ വിജയ ഗോള്‍ നേടിയത്​. ആഴ്​സനൽ ഗോൾകീപ്പർ ബെർൻഡ്​ ലെനോ ആദ്യ പകുതിയിൽ പരിക്കേറ്റ്​ കളം വിടാൻ കാരണക്കാരനായ മൗപേയും എതിർ ടീം കളിക്കാരും അവസാന വിസിലിന്​ ശേഷം കൊമ്പുകോർത്തു.

ഗോൾരഹിതമായ ആദ്യ പകുതിക്ക്​ ശേഷം 68ാം മിനിറ്റിൽ നികോളസ്​ പെപെയിലൂടെ ആഴ്​സനലാണ്​ മുന്നിലെത്തിയത്​. ഏഴുമിനിറ്റ്​ സമയം മാത്രമാണ്​ അവർക്ക്​ ആ​ശ്വസിക്കാൻ വകയുണ്ടായിരുന്നത്​. ലെവിസ്​ ഡങ്കനിലൂടെ 75ാം മിനിറ്റിൽ ബ്രൈറ്റൻ ഒപ്പമെത്തി.

സോളി മാര്‍ചി​െൻറ കോര്‍ണറിൽ നിന്നായിരുന്നു സമനില ഗോള്‍. ഇഞ്ച്വറി സമയത്തി​െൻറ അഞ്ചാം മിനിറ്റിലായിരുന്നു ആഴ്​സനലി​െൻറ നെഞ്ചു തകർത്ത ഗോൾ. പകരക്കാരനായി ഇറങ്ങിയ ആ​േരാൺ കനോലി നൽകിയ ഫ്ലിക്​ പാസ്​ മൗപേ വിദഗ്​ദമായി വലയിലാക്കുകയായിരുന്നു.

ഇതോടെ അവസാന മൂന്ന്​ സ്​ഥാനക്കാരിൽ നിന്നും അഞ്ചുപോയൻറ്​ വ്യത്യാസം നേടിയ ബ്രൈറ്റൻ നില ഭദ്രമാക്കി. 2011ൽ അമെക്​സ്​ സ്​റ്റേഡിയത്തിലേക്ക്​ മാറിയ ശേഷം സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റൺ നേടുന്ന 100ാം വിജയമാണിത്​.

ആദ്യ പകുതിയിൽ ബുകായോ സാകയുടെ ഷോട്ട്​ ക്രോസ്​ബാറിൽ തട്ടിത്തെറിച്ചതും 53ാം മിനിറ്റിൽ പിയറി ഒബമയാങി​െൻറ ഗോള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടതും ആഴ്​സനലിന്​ തിരിച്ചടിയായി.

23കാരനായ മൗപേയുമായി കൂട്ടിയിടിച്ച്​ സ്‌ട്രെക്ചറിൽ കളംവിട്ട ലെനോക്ക്​ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്​ടമാകുമെന്നാണ്​ സൂചന. ​േകാവിഡ്​ ഇടവേളക്ക്​ ശേഷം സീസൺ പുനരാരംഭിച്ച ബുധനാഴ്​ച മാഞ്ചസ്​റ്റർ സിറ്റിയോടാണ്​ ആഴ്​സനൽ 3-0ത്തിന്​ തോറ്റത്​.

നിലവിൽ നാലാം സ്​ഥാനക്കാരായ ചെൽസിയുമായി ആഴ്​സനലിന്​ 11പോയൻറി​െൻറ വ്യത്യാസമുണ്ട്​. ചെൽസിക്ക്​ എട്ടുകളികൾ ശേഷിക്കുന്നതിനാൽ തന്നെ ചാമ്പ്യൻസ്​ ലീഗിലേക്ക്​ തിരികെയെത്താനുള്ള ആഴ്​സനലി​െൻറ സ്വപ്​നങ്ങൾ മങ്ങുകയാണ്.

30 കളികളിൽ നിന്ന്​ 40 പോയൻറുമായി ആഴ്​സനൽ പോയൻറ്​ പട്ടികയിൽ 10ാം സ്​ഥാനത്താണ്​. 32 പോയൻറുമായി 15ാം സ്​ഥാനത്താണ് ബ്രൈറ്റൻ​.

മറ്റ്​ മത്സരങ്ങളിൽ വാറ്റ്​ഫോഡ്​ ലെസ്​റ്റർ സിറ്റിയെ 1-1ന്​ സമനിലയിൽ തളച്ചപ്പോൾ വോൾവർഹാംറ്റൺ 2-0ത്തിന്​ വെസ്​റ്റ്​ഹാമിനെ തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityArsenal FCUEFA Champions LeagueBrightonfootball news malayalamEnglish Premier League
News Summary - Brighton defeated Arsenal, big blow to champions league hopes
Next Story