Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ലോ​ക​ക​പ്പ്​...

വ​നി​ത ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​: ഇന്ത്യക്ക്​ വിജയത്തുടക്കം

text_fields
bookmark_border
വ​നി​ത ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​: ഇന്ത്യക്ക്​ വിജയത്തുടക്കം
cancel
​െഡർബി (ഇംഗ്ലണ്ട്​): വനിത ഏകദിന ലോകകപ്പ്​ ക്രിക്കറ്റിലെ ഉദ്​ഘാടന പോരാട്ടത്തിൽ ഇന്ത്യക്ക്​ 35 റൺസ്​ ജയം. ആതിഥേയരും മുൻ ജേതാക്കളുമായി ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റുചെയ്​ത ഇന്ത്യ മൂന്ന്​ വിക്കറ്റ്​​ നഷ്​ടത്തിൽ 281 റൺസെടുത്തപ്പോൾ ഇംഗ്ലീഷുകാരെ 47.3 ഒാവറിൽ 246 റൺസിന്​ പുറത്താക്കി. 
ഒാപണർമാരായ പൂനം റോത്ത് ​(86), സ്​മൃതി മന്ദന (90) എന്നിവർ നൽകിയ ഉജ്ജ്വല തുടക്കവും ക്യാപ്​റ്റൻ മിതാലി രാജി​​െൻറ (71) അർധ സെഞ്ച്വറി പ്രകടനവും ചേർന്നപ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തി.
 
സ്​​മൃ​തി മ​ന്ദാ​നയുടെ ബാറ്റിങ്
 

ടോസ്​ നേടിയ ഇംഗ്ലണ്ട്​, ഇന്ത്യയെ ബാറ്റിങ്ങിനയ​ച്ചപ്പോൾ ഒാപണിങ്​ കൂട്ടുകെട്ടിൽ പൂനവും സ്​മൃതിയും 144 റൺസി​​െൻറ കൂട്ടുകെ​െട്ടാരുക്കിയാണ്​ അടിത്തറപാകിയത്​. ഡെന്നി​സൽ ഹേസലി​​െൻറ പന്തിൽ സെഞ്ച്വറിക്കരികെ സ്​മൃതി മന്ദനി (90) വീണെങ്കിലും ക്രീസിലെത്തിയ ക്യാപ്​റ്റൻ മിതാലി രാജ്​, റോത്തിനെ കൂട്ടുപിടിച്ച്​ സ്​കോറുയർത്തി. 
 
മിഥാലി രാജിൻറെ ബാറ്റിങ്
 

രണ്ടാം വിക്കറ്റിൽ 78 റൺസി​​െൻറ പാർട്​ണർഷിപ്പുമായി നിൽക്കവെ പൂനം റോത്ത്​ (86) പുറത്തായി. മറുവശത്ത്​ ക്യാപ്​റ്റൻ മിതാലി രാജ്​ ഏഴാം അർധ സെഞ്ച്വറിയുമായി കുതിച്ചു. ഹർമൻപ്രീത്​ കൗർ 24 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലീഷ്​ നിരയിൽ ഫ്രാൻ വിൽസൺ (81), ഹീതർ നൈറ്റ്​ (46) എന്നിവർ ചെറുത്തുനിൽപ്​ നടത്തിയെങ്കിലും ആത്​മവിശ്വാസത്തോടെ പന്തെറിഞ്ഞ ജുലാൻ ഗോസ്വാമിയും സംഘവും പത്തുവിക്കറ്റും കൊയ്​തു. ദീപ്​തി ശർമ മൂന്നും ശിഖ പാണ്ഡെ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. സ്​മൃതി മന്ദനയാണ്​ പ്ലെയർ ഒാഫ്​ ദ മാച്ച്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens world cup
News Summary - womens world cup
Next Story