Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറുക്കി സിറാജും,...

റുക്കി സിറാജും, ശ്രേയസ്സ് അയ്യരും ട്വന്‍റി20 ടീമിൽ; മുരളി വിജയ് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി

text_fields
bookmark_border
റുക്കി സിറാജും, ശ്രേയസ്സ് അയ്യരും ട്വന്‍റി20 ടീമിൽ; മുരളി വിജയ് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി
cancel

ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ ട്വന്‍റി- ട്വന്‍റി മത്സരങ്ങൾക്കും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. റുക്കി സിറാജും, ശ്രേയസ്സ് അയ്യരും ട്വന്‍റി-ട്വന്‍റി ടീമിൽ ഇടംനേടിയപ്പോൾ മുരളി വിജയ് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി. രണ്ട്​ മാസം മുമ്പ്​ കൈത്തണ്ടക്ക്​ പരിക്കേറ്റതിനെ തുടർന്നാണ്​ വിജയ്​ ടീമിൽ നിന്ന്​ പുറത്ത്​ പോയത്​. നവംബർ ഒന്നു മുതൽ 3 ട്വന്‍റി-ട്വന്‍റി മത്സരങ്ങളാണ് ന്യൂസിലാന്‍റിനെതിരെ നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ന്യൂസീലൻഡിനെതിരായ മൽസരത്തിലും ഇന്ത്യൻ എ ടീമിനായി കാഴ്ച വെച്ച മികച്ച പ്രകടനമാണ് ഹൈദരാബാദ് പേസറായ മുഹമ്മദ് സിറാജിനെ ടീമിലെടുക്കാൻ കാരണം. 

ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ്​ യാദവ്​ എന്നിവരായിരിക്കും ടീമിലെ സ്​പിന്നർമാർ. ഉമേഷ്​ യാദവ്​, മുഹമ്മദ്​ ഷമി, ഭുവനേശ്വർ കുമർ, ഇഷാന്ത്​ ശർമ്മ എന്നിവർ പേസ്​ ആക്രമണം നയിക്കും. ഹാർദിക്​ പാണ്ഡ ആയിരിക്കും ഒാൾ റൗണ്ടർ. സാഹ വിക്കറ്റ്​ കീപ്പറുടെ റോളിലേക്കും എത്തും. അജിങ്ക്യ രഹാന വൈസ്​ ക്യാപ്​റ്റനായിരിക്കും

ട്വൻറി 20 ടീം- വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ്മ (വൈസ്-ക്യാപ്റ്റൻ),കെ.എൽ രാഹുൽ, മനീഷ് പാണ്ഡെ,ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, എം.എസ് ധോണി (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ് പ്രീത് ബുമ്റെ, ആശിശ് നെഹ്റ, മുഹമ്മദ് സിറാജ്. 

ടെസ്റ്റ് ടീം: വിരാട്​ കോഹ്​ലി, കുൽദീപ്​ യാദവ്​, ആർ.അശ്വൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ്​ ഷമി, ചേതേശ്വർ പൂജാര, അജങ്ക്യ രഹാന, കെ.എൽ രാഹുൽ, വൃദ്ധിമാൻ സാഹ, ഇഷാന്ത്​ ശർമ്മ, ശിഖർ ധവാൻ, ഉമേഷ്​ യാദവ്​, മുരളി വിജയ്​, ഹർദിക്​ പ​ാണ്ഡേ എന്നിവർ പങ്കെടുക്കും


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsTwenty-Twentyteams announcedMalayalam Newss
News Summary - twenty-twenty test teams announced-Sports News
Next Story