ര​ണ്ടാം ടെ​സ്​​റ്റ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​  340 റ​ൺ​സ്​ ജ​യം

00:14 AM
18/07/2017

േനാ​ട്ടി​ങ്​​ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ ജ​യ​ത്തോ​െ​ട തി​രി​ച്ച​ടി​ച്ചു. സ്വ​ന്തം കാ​ണി​ക​ൾ​ക്ക്​ മു​മ്പി​ൽ ആ​തി​ഥേ​യ​രെ 340 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​റ്റ​തി​ന്​ ഡു​പ്ല​സി​സും സം​ഘ​വും ക​ടം​വീ​ട്ടി​യ​ത്. 474 റ​ൺ​സി​​െൻറ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​ 133 റ​ൺ​സി​ന്​ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ നാ​ലു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു​വ​രും 1-1ന്​ ​ഒ​പ്പ​മെ​ത്തി. സ്​​കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 335, 343/9ഡി. ​ഇം​ഗ്ല​ണ്ട്​: 205, 133(44.2).

നാ​ലാം ദി​നം വ​മ്പ​ൻ വി​ജ​യ​ല​ക്ഷ്യം താ​ണ്ടാ​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന്​ തു​ട​ക്ക​​ത്തി​ലെ പി​ഴ​ച്ചു. ഒാ​പ​ണ​ർ അ​ലി​സ്​​റ്റ​ർ കു​ക്ക്​ (42) പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും കീ​റ്റ​ൺ ജെ​ന്നി​ങ്​​സ്​ (3) ഗ്രേ​യ്​ ബാ​ല​ൻ​സ്​ (4) ജോ ​റൂ​ട്ട്​ (8) എ​ന്നി​വ​ർ നി​ല​യു​റ​പ്പി​ക്കും മു​െ​മ്പ മ​ട​ങ്ങി. പി​ന്നീ​ടെ​ത്തി​യ​വ​രി​ൽ ജോ​ണി ബെ​യ​ർ​സ്​​റ്റോ(16), ബെ​ൻ സ്​​റ്റോ​ക്​​സ്(18), മോ​യി​ൻ അ​ലി (27) എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ര​ണ്ട​ക്കം ക​ണ്ടെ​ത്താ​നാ​യ​ത്. ​ഇ​തോ​ടെ 133 റ​ൺ​സി​ന്​ ഇം​ഗ്ല​ണ്ട്​ ത​ക​ർ​ന്ന​ടി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​യി വെ​റ​നോ​ൺ ഫി​ലാ​ൻ​ഡ​ർ, കേ​ശ​വ്​ മ​ഹാ​രാ​ജ്​ എ​ന്നി​വ​ർ മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​പ്പോ​ൾ, ഡ്യൂ​വാ​ൻ ഒ​ലി​വ​ർ, ക്രി​സ്​ മോ​റി​സ്​ എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ഫി​ലാ​ൻ​ഡ​റാ​ണ്​ മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ച്.

COMMENTS