Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചരിത്രത്തിലേക്ക്​...

ചരിത്രത്തിലേക്ക്​ ബാറ്റ്​വീശി രോഹിത്​

text_fields
bookmark_border
rohit-sharma
cancel

ഏകദിന ക്രിക്കറ്റി​​​​​​​​​െൻറ ചരിത്രം ഇനി എന്തുമായിക്കോ​െട്ട, അതിൽ രോഹിത്​ ശർമയെന്ന ഇന്ത്യക്കാര​​​​​​​​​െൻറ പേര്​ ഒരിക്കലും മായ്​ച്ചുകളയാനാവില്ല. ഏകദിന ക്രിക്കറ്റിലെ അത്യപൂർവമായ ഡബിൾ സെഞ്ച്വറിയിൽ ആദ്യമായി ട്രിപ്പിൾ തികച്ചതി​​​​​​​​​െൻറ റെക്കോർഡ്​ ഇനി ആർക്കും തിരുത്താനുമാവില്ല. ശ്രീലങ്കക്കെതിരെ സംഹാരമാടിയ രോഹിത്​ ശർമ ത​​​​​​​​​െൻറ കരിയറിലെ മൂന്നാം ഡബിൾ സെഞ്ച്വറിയോടെ റെക്കോർഡാണ്​​ സ്വന്തമാക്കയാണ്​.

കഴിവുണ്ടായിട്ടും കോഹ്​ലിയുടെ പ്രശസ്​തി രോഹിതിന്​ ലഭിച്ചിരുന്നില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ നായകനായപ്പോൾ പ്രതിഭ തെളിയിക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു രോഹിത്​ ശർമ്മക്ക്​ അത്​. എന്നാൽ, ഒന്നാം ഏകദിനം ദയനീയമായി തോറ്റതോടെ കോഹ്​ലിയെ തിരിച്ച്​ കൊണ്ടു വരണമെന്ന മുറവിളി ഉയർന്നു. പക്ഷേ, രണ്ടാം ഏകദിനത്തിലെ ഒരൊറ്റ ഇന്നിങ്​സിലൂടെ മുഴുവൻ വിമർശനങ്ങളെയും നിഷ്​പ്രഭമാക്കുകയാണ്​ രോഹിത്​ ചെയ്​തത്​.

 ​നേരത്തെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയ റെക്കോർഡും ഇന്ത്യ മൽസരത്തിൽ മറികടന്നിരുന്നു ​. അഞ്ച്​ ഡബിൾ സെഞ്ച്വറികൾ കുറിച്ചാണ്​ ഇന്ത്യയുടെ റെക്കോർഡ്​ നേട്ടം. ആദ്യമായി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയത്​ സാക്ഷാൽ സചിൻ തെണ്ടുൽക്കർ ആയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സചി​​​​​​​​​െൻറ പ്രകടനം. പിന്നീട്​ വീരേ​ന്ദ്ര സെവാഗ്​ വിൻഡീസിനെതിരെ ഡബിൾ നേടി. അതിനു ശേഷം രോഹിത്​ ആസ്​ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയും ഡബിൾ സെഞ്ച്വറി നേടി.വിൻഡീസി​​​​​​​​​െൻറ ക്രിസ്​ ഗെയ്​ൽ സിംബാബ്​വെക്കെതിരെയും ന്യുസിലാൻഡി​​​​​​​​​െൻറ മാർട്ടിൻ ഗുപ്​റ്റിൽ വെസ്​റ്റിൻഡീസിനെതിരെയും ഡബിൾ സെഞ്ച്വറി നേടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmamalayalam newssports newsCricket Newsdouble centuary
News Summary - Rohit Sharma Seals ODI Legend Status With 3rd Double Century
Next Story