ടെസ്​റ്റിൽ സ്​മിത്ത്​ കോഹ്​ലിയേക്കാൾ കേമനെന്ന്​ മുൻ ഇംഗ്ലണ്ട്​ നായകൻ; ട്വിറ്ററിൽ വാക്​പോര്​

20:14 PM
16/12/2017
india-vs-australia-third-.jpg

മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കിൾ വോൺ ആഷസ്​ പരമ്പരയുമായി ബന്ധപ്പെട്ട്​ ഇട്ട പോസ്​റ്റ്​ ഇന്ന്​ ട്വിറ്ററിൽ വൻ വാക്​പോരി​ലേക്ക്​ നയിച്ചു. ‘‘ക്രിക്കറ്റിൽ മൂന്ന്​ ഫോർമാറ്റിലെയും മികച്ച താരമാണ്​ വിരാട്​ കോഹ്​ലി എന്നാൽ ആസ്​​േത്രലിയൻ നായകൻ സ്​റ്റീവ്​ സ്​മിത്താണ്​ ടെസ്​റ്റിൽ കോഹ്​ലിയേക്കാൾ കേമൻ’’ എന്ന വോണി​​​​െൻറ ട്വീറ്റാണ്​ കേറി കൊളുത്തിയത്​. 

 

ആഷസ്​ മൂന്നാം ടെസ്​റ്റിൽ സ്​മിത്ത്​ നേടിയ അപരാജിത ഇരട്ട ശതകത്തിന്​ പിന്നാലെയായിരുന്നു​ മുൻ ഇംഗ്ലീഷ്​ നായകൻ ട്വിറ്ററിൽ സ്​മിത്തിനെ പുകഴ്​ത്തി പോസ്​റ്റ്​ ഇട്ടത്​. പതിവ്​​ പോലെ കോഹ്​ലി ആരാധകരും അല്ലാത്തവരും വോണിനെ ചാടി കടിക്കാനും ചിലർ അനുകൂലിക്കാനും ആരംഭിച്ചു. 

ടെസ്​റ്റിൽ രണ്ട്​ ക്യാപ്​റ്റൻമാരുടെയും പ്രകടനങ്ങളെ കുറിച്ച്​ താത്വികമായ അവലോകനം നടത്തി തർക്കം തുടർന്ന് കൊണ്ടിരിക്കുകയാണ്​.

390 പന്തിലാണ്​ സ്​മിത്ത്​ അദ്ദേഹത്തി​​​​െൻറ ടെസ്​റ്റ്​ കരിയറിലെ രണ്ടാം ഇരട്ട ശതകം തികച്ചത്​.  ഇ​േതാടെ ഇൗ വർഷം ടെസ്​റ്റിൽ 1000 റൺസും തികച്ചു. 28 ഫോറുകളും ഒരു സിക്​സും ഉൾപെടുന്നതാണ്​​ ഒാസിസ്​ നായക​​​​െൻറ ഇന്നിങ്​സ്​ 

COMMENTS