Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധവാനും രഹാനെക്കും...

ധവാനും രഹാനെക്കും ​അർധസെഞ്ച്വറി; കളി തടസ്സപ്പെടുത്തി മഴ

text_fields
bookmark_border
ധവാനും രഹാനെക്കും ​അർധസെഞ്ച്വറി; കളി തടസ്സപ്പെടുത്തി മഴ
cancel
പോർട്ട്​ ഒാഫ്​ സ്​പെയി​ൻ (ട്രിനിഡാഡ്​): വെസ്​റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക്​ മികച്ച തുടക്കം. മഴ മൂലം മത്സരം നിർത്തി​വെക്കു​േമ്പാൾ ഇന്ത്യ 38 ഒാവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 189 റൺസെടുത്തിട്ടുണ്ട്​. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും (30) മഹേന്ദ്ര സിങ്​ ധോണിയുമാണ് (രണ്ട്​)​ ക്രീസിൽ. ഒാപണർമാരായ ശിഖർ ധവാ​​െൻറയും (87) അജിൻക്യ രഹാനെയും (62) അർധ ശതകങ്ങളാണ്​ ഇന്ത്യക്ക്​ മികച്ച തുടക്കം നൽകിയത്​. 

ടോസ്​ നേടിയ വിൻഡീസ്​ ക്യാപ്​റ്റൻ ജാസൺ ഹോൾഡർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്​റ്റ​​െൻറ നേതൃത്വത്തിലുള്ള ബൗളിങ്​ നിരക്ക്​ ഇന്ത്യയെ പിടിച്ചുകെട്ടാൻ കഴിയുമെന്ന പ്രതീക്ഷ പക്ഷേ തുടക്കത്തിലേ അസ്​ഥാനത്തായി. സെലക്​ടർമാർ വിശ്രമം നൽകിയ രോഹിത്​ ശർമയുടെ സ്​ഥാനത്ത്​ ഒാപണിങ്ങിന്​ അവസരം ലഭിച്ച രഹാനെയും തകർപ്പൻ ഫോമിലുള്ള ധവാനും കരുതലോടെ തുടങ്ങി. ഇരുവരും ഒന്നാം വിക്കറ്റിൽ 132 റൺസി​​െൻറ കൂട്ടുകെട്ടുണ്ടാക്കി. ഒാപണിങ്​ കൂട്ട്​കെട്ട്​ പേസർ അൽസാരി ജോസഫാണ്​ തകർത്തത്​.
 
വിരാട് കോഹ്ലിയുടെ ബാറ്റിങ്
 

25ാം ഒാവറിലെ അവസാന പന്തിൽ ജോസഫി​​െൻറ​ സ്​ലോബാളിൽ പിഴച്ച രഹാനയുടെ ഇന്നിങ്​സ്​ ഹോൾഡറുടെ കൈകളിൽ അവസാനിച്ചു. ക്രീസിലെത്തിയ കോഹ്​ലിയെയും കൂട്ടി ധവാൻ സ്​കോർ ഉയർത്തിയെങ്കിലും 87 റൺസെടുത്തുനിൽക്കെ ലെഗ്​സ്​പിന്നർ ദേവേന്ദ്ര ബിഷൂവി​​െൻറ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങി പുറത്തായി. ഇന്ത്യ റിവ്യൂ ചെയ്​തെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെയെത്തിയ യുവരാജ്​ സിങ്ങിനും (നാല്​) ആയുസ്സുണ്ടായിരുന്നില്ല. ക്യാപ്​റ്റൻ ഹോൾഡറുടെ പന്തിൽ എവിൻ ലൂയിസി​​െൻറ ക്യാച്ചിലാണ്​ യുവരാജ്​ മടങ്ങിയത്​. ഇതോടെ ഇന്ത്യ പരുങ്ങിയെങ്കിലും വിരാട്​ കോഹ്​ലി, ധോണിയെ കൂട്ടി സ്​കോർ ഉയർത്തി. 38ാം ഒാവർ പൂത്തിയായതോടെ മഴയെത്തി കളിനിർത്തിവെക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West Indies
News Summary - India vs West Indies
Next Story