അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ ഇന്നിറങ്ങും
text_fieldsധാക്ക: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനെ നേരിടുമ്പോള്‍ ശ്രീലങ്കക്ക് കാനഡയാണ് എതിരാളി.
ബുധനാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയെ 43 റണ്‍സിന് ആതിഥേയരായ ബംഗ്ളാദേശ് തോല്‍പ്പിച്ചു. ബംഗ്ളാദേശ് നസ്മുല്‍ ഹൊസൈന്‍ ഷാന്‍േറായുടെ മികവില്‍ (73) ഏഴു വിക്കറ്റിന് 240 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ 197 റണ്‍സിന് എല്ലാവരും പുറത്തായി. മറ്റൊരു മത്സരത്തില്‍ ഇംഗ്ളണ്ട് 299 റണ്‍സിന് ഫിജിയെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഡാന്‍ ലോറന്‍സ് (174), ജാക് ബണ്‍ഹാം (148) എന്നിവരുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 371 റണ്‍സെടുത്തപ്പോള്‍ ഫിജിയുടെ മറുപടി 72 റണ്‍സിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.