Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോ​ക സീ​നി​യ​ർ...

ലോ​ക സീ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൺ: സ​നേ​വ്-​രൂ​പേ​ഷ് സ​ഖ്യ​ത്തി​ന് കി​രീ​ടം

text_fields
bookmark_border
ലോ​ക സീ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൺ: സ​നേ​വ്-​രൂ​പേ​ഷ് സ​ഖ്യ​ത്തി​ന് കി​രീ​ടം
cancel
കൊ​ച്ചി: ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ച ലോ​ക സീ​നി​യ​ര്‍ ബാ​ഡ്മി​ൻ​റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ 35 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ ഡ​ബി​ള്‍സി​ല്‍ ടൂ​ർ​ണ​മ​െൻറി​ലെ ഒ​ന്നാം സീ​ഡും മ​ല​യാ​ളി ജോ​ഡി​ക​ളു​മാ​യ സ​നേ​വ് തോ​മ​സ്-​രൂ​പേ​ഷ് കു​മാ​ര്‍ സ​ഖ്യ​ത്തി​ന് കി​രീ​ടം. ഫൈ​ന​ലി​ൽ മ​ല​യാ​ളി താ​രം വി. ​ദി​ജു-ജെ.​ബി.​എ​സ് വി​ദ്യാ​ധ​ര്‍ ര​ണ്ടാം സീ​ഡ് സ​ഖ്യ​ത്തെ 21-12, 17-21 എ​ന്ന സ്‌​കോ​റി​നാ​ണ് സ​നേ​വ്-രൂ​പേ​ഷ് സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് ഫൈ​ന​ലി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​രു ടീ​മു​ക​ളു​ടെ​യും ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ആ​ദ്യ മെ​ഡ​ല്‍ നേ​ട്ട​വു​മാ​ണ്. 

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഒ​രു സ്വ​ര്‍ണ​വും നാ​ലു വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മ​ട​ക്കം 21 മെ​ഡ​ലു​ക​ളാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ള്‍സി​ല്‍ ശ്രീ​കാ​ന്ത് ഭാ​സി--​ന​വ്ദീ​പ് സി​ങ് സ​ഖ്യം വെ​ള്ളി നേ​ടി. ഫൈ​ന​ലി​ല്‍ ര​ണ്ടാം സീ​ഡും താ​യ്‌​ല​ൻ​ഡ്​ ജോ​ഡി​യു​മാ​യ ച​റ്റ്ചാ​യി ബു​ന്‍മീ--​വി​റ്റാ​യ പ​ന​മോ​ച്ചാ​യി ടീ​മി​നോ​ട് 18-21, 21-18, 15-21 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു തോ​ല്‍വി. 40 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ കെ.​എ. അ​നീ​ഷ് ജ​പ്പാ​െൻറ ഹോ​സ്മാ​രി ഫു​ജി​മോ​ട്ടോ​യോ​ട് തോ​റ്റു. സ്കോ​ർ: 21-4, 21-9.  55 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ സിം​ഗി​ള്‍സി​ലും ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യു​ടെ ബ​സ​ന്ത് കു​മാ​ര്‍ സോ​ണി 21--10, 21-6 എ​ന്ന സ്‌​കോ​റി​നാ​ണ് തോ​റ്റ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsrupesh kumarSanave ThomasBWFWorld Senior Badminton Championships
News Summary - Sanave Thomas-Rupesh Kumar win gold at BWF World Senior Badminton Championships- Sports news
Next Story