Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദേശീയ ബാള്‍...

ദേശീയ ബാള്‍ ബാഡ്മിന്‍റണ്‍: തമിഴ്നാടിന് ഇരട്ടക്കിരീടം

text_fields
bookmark_border
ദേശീയ ബാള്‍ ബാഡ്മിന്‍റണ്‍: തമിഴ്നാടിന് ഇരട്ടക്കിരീടം
cancel
കൊടുങ്ങല്ലൂര്‍: 36ാമത് ദേശീയ സബ് ജൂനിയര്‍ ബാള്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാടിന് ഇരട്ടക്കിരീടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ജേതാക്കളായ തമിഴ്നാട് മത്സരങ്ങളില്‍ സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. ആന്ധ്രപ്രദേശ് രണ്ടാംസ്ഥാനവും ആതിഥേയരായ കേരളം മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാള്‍ ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ മുഖ്യാതിഥിയായി. അഖിലേന്ത്യ ബാള്‍ ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍ വൈസ് പ്രസിസന്‍റ് രാമകൃഷ്ണറാവു, എന്‍.ആര്‍. വിനോദ്കുമാര്‍, ഇ.എസ്. സാബു, ടി.എസ്. രാജേഷ്, വി.എസ്. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton
News Summary - badminton
Next Story