Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്ഥിരതയോടെ...

സ്ഥിരതയോടെ ടൂർണമെൻറുകൾ ജയിക്കുക ലക്ഷ്യം -ശ്രീകാന്ത്​

text_fields
bookmark_border
srikant
cancel

ഹൈ​ദ​രാ​ബാ​ദ്​: സ്ഥി​ര​ത​യോ​ടെ ടൂ​ർ​ണ​മ​െൻറു​ക​ൾ ജ​യി​ക്കു​ക​യെ​ന്ന​താ​ണ്​ ത​​െൻറ ല​ക്ഷ്യ​മെ​ന്ന്​ സീ​സ​ണി​ലെ നാ​ലാം സൂ​പ്പ​ർ കി​രീ​ട​വു​മാ​യി ഇ​ന്ത്യ​ക്ക്​ അ​ഭി​മാ​ന​നേ​ട്ടം സ​മ്മാ​നി​ച്ച ബാ​ഡ്​​മി​ൻ​റ​ൺ താ​രം കി​ടം​ബി ശ്രീ​കാ​ന്ത്. പ​രി​ക്കു​ക​ൾ​ക്ക്​ പി​ടി​കൊ​ടു​ക്കാ​തെ ഫോം ​നി​ല​നി​ർ​ത്താ​നാ​യാ​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ട്ടം വി​ദൂ​ര​മ​ല്ലെ​ന്നു​ം ശ്രീ​കാ​ന്ത്​ കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ട നേ​ട്ട​ത്തി​ന്​ പി​ന്നാ​ലെ ജ​ന്മ​നാ​ടാ​യ ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​താ​യി​രു​ന്നു ബാ​ഡ്​​മി​ൻ​റ​ൺ സൂ​പ്പ​ർ താ​രം. ഇ​ന്തോ​നേ​ഷ്യ ഒാ​പ​ൺ, ആ​സ്​​ട്രേ​ലി​യ ഒാ​പ​ൺ, ഡെ​ന്മാ​ർ​ക്ക്​ ഒാ​പ​ൺ എ​ന്നി​വ​യും ഇൗ ​വ​ർ​ഷം നേ​ടി​യി​രു​ന്ന ശ്രീ​കാ​ന്ത്​ സീ​സ​ണി​ൽ നാ​ല്​ സൂ​പ്പ​ർ സീ​രി​സ്​ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന നാ​ലാം ക​ളി​ക്കാ​ര​നും ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​വു​മാ​യി​രു​ന്നു. 

ചൈ​ന​യു​ടെ ലി​ൻ ഡാ​നും മ​ലേ​ഷ്യ​യു​ടെ ലീ ​ചോ​ങ്​ വെ​യ്​​യും അ​ര​ങ്ങു​വാ​ണി​രു​ന്ന ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ഇ​പ്പോ​ൾ കൂ​ടു​ത​ൽ തു​റ​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ്​ വേ​ദി​യാ​വു​ന്ന​തെ​ന്നും ആ​ർ​ക്കും ആ​രെ​യും തോ​ൽ​പി​ക്കാ​വു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ എ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ശ്രീ​കാ​ന്ത്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.  ലോ​ക റാ​ങ്കി​ങ്ങി​ൽ എ​ട്ടാ​മ​നാ​യി ഫ്ര​ഞ്ച്​ ഒാ​പ​ണി​നി​റ​ങ്ങി​യ ശ്രീ​കാ​ന്ത്​ കി​രീ​ട​നേ​ട്ട​ത്തോ​ടെ നാ​ലാം റാ​ങ്കി​ലേ​ക്കു​യ​ർ​ന്നി​രു​ന്നു.

നാ​ളെ പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ റാ​ങ്കി​ങ്ങി​ൽ ശ്രീ ​ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. വ​രാ​നി​രി​ക്കു​ന്ന ചൈ​ന ഒാ​പ​ണും സ്വ​ന്ത​മാ​ക്കാ​നാ​യാ​ൽ ഒ​ന്നാം റാ​ങ്കി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പു​രു​ഷ താ​ര​മാ​വും 24കാ​ര​നാ​യ ശ്രീ​കാ​ന്ത്. മു​മ്പ്​ മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യി​രു​ന്ന​താ​ണ്​ ശ്രീ​കാ​ന്തി​​െൻറ മി​ക​ച്ച നേ​ട്ടം. വ​നി​ത​ക​ളി​ൽ സൈ​ന നെ​ഹ്​​വാ​ൾ മു​മ്പ്​ ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യി​ട്ടു​ണ്ട്. പി.​വി. സി​ന്ധു ഇ​പ്പോ​ൾ ര​ണ്ടാം റാ​ങ്കി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsK.SreekanthSuper series
News Summary - Badminton player sreekanth future plans-Sports news
Next Story