Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകിരീടം എറണാകുളത്തിന്;...

കിരീടം എറണാകുളത്തിന്; മാര്‍ ബേസില്‍ ഒന്നാമത്

text_fields
bookmark_border
കിരീടം എറണാകുളത്തിന്; മാര്‍ ബേസില്‍ ഒന്നാമത്
cancel
camera_alt?????????? ??????? ????????? ???????? ???????????????????????? ?????????????????? ???????????? ?????? ???

പാ​ലാ:കി​രീ​ടം തി​രി​ച്ചെ​ടു​ത്ത എ​റ​ണാ​കു​ളം കൗ​മാ​ര കാ​യി​കോ​ത്സ​വ​ത്തി​ല്‍ രാ​ജ​കു​മാ​ര​ന്മാ​രാ​യി. 61ാമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ല്‍ 258 പോ​യ​ൻ​റു​മാ​യാ​ണ് പാ​ലാ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ പു​ത്ത​ന്‍ ട്രാ​ക്കി​ല്‍ എ​റ​ണാ​കു​ളം ജേ​താ​ക്ക​ളാ​യ​ത്. 34 സ്വ​ര്‍ണ​വും 16 വെ​ള്ളി​യും 21 വെ​ങ്ക​ല​വു​മാ​ണ് എ​റ​ണാ​കു​ള​ത്തി​​​െൻറ താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 22 സ്വ​ര്‍ണ​വും 14 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മു​ള്ള പാ​ല​ക്കാ​ട് കി​രീ​ടം നി​ല​നി​ര്‍ത്താ​നാ​കാ​തെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ന്നു. എ​ട്ടു സ്വ​ര്‍ണ​വും 20 വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മ​ട​ക്കം 109 പോ​യ​ൻ​റ്​ നേ​ടി​യ കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ആ​തി​ഥേ​യ​രാ​യ കോ​ട്ട​യ​ത്തി​ന് 53 പോ​യ​ൻ​റു​ണ്ട്. 

സ്കൂ​ളു​ക​ളി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍ബേ​സി​ല്‍ തു​ട​ർ​ച്ച​യാ​യ​ നാ​ലാം കി​രീ​ടം സ്വ​ന്ത​മാ​ക്കി. 13 സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മാ​ണ് മാ​ര്‍ബേ​സി​ലി​നു​ള്ള​ത്. കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സ​​െൻറ്​ ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ് 63 പോ​യ​ന്‍േ​റാ​ടെ ര​ണ്ടാം സ്ഥാ​നം നേ​ടി. ഏ​ഴു സ്വ​ര്‍ണ​വും ഒ​മ്പ​തു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും വാ​രി​ക്കൂ​ട്ടി​യാ​യി​രു​ന്നു പു​ല്ലൂ​രാം​പാ​റ​യു​ടെ കു​തി​പ്പ്. ഏ​ഴു സ്വ​ര്‍ണ​വും ആ​റു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മു​ള്ള പാ​ല​ക്കാ​ട് പ​റ​ളി എ​ച്ച്.​എ​സ് മൂ​ന്നാ​മ​താ​യി. 14 മീ​റ്റ് റെ​ക്കോ​ഡ്​ പി​റ​ന്ന പാ​ലാ​യി​ല്‍ ഏ​ഴു താ​ര​ങ്ങ​ള്‍ വ്യ​ക്തി​ഗ​ത ജേ​താ​ക്ക​ളാ​യി. 

സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ അ​നു​മോ​ള്‍ ത​മ്പി, അ​പ​ര്‍ണ റോ​യ്, ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ആ​ദ​ര്‍ശ് ഗോ​പി, ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ അ​ഭി​ഷേ​ക് മാ​ത്യു, പെ​ണ്‍കു​ട്ടി​ക​ളി​ല്‍ ആ​ന്‍സി സോ​ജ​ന്‍, സ​ബ്ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ ത​ങ്ജം അ​ല​ര്‍ട്​​സ​ൺ സി​ങ്, പെ​ണ്‍കു​ട്ടി​ക​ളി​ല്‍ പി. ​അ​ഭി​ഷ എ​ന്നി​വ​രാ​ണ് മേ​ള​യു​ടെ താ​ര​ങ്ങ​ള്‍. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 

പോ​യ​ൻ​റ്​ പ​ട്ടി​ക
1 എ​റ​ണാ​കു​ളം 258
2 പാ​ല​ക്കാ​ട്​ 185
3 കോ​ഴി​ക്കോ​ട്​ 109
4 തി​രു​വ​ന​ന്ത​പു​രം 99
5 തൃ​ശൂ​ർ 69
6 കോ​ട്ട​യം 53
7 മ​ല​പ്പു​റം 52
8 പ​ത്ത​നം​തി​ട്ട 24
9 ക​ണ്ണൂ​ർ 21
10 ആ​ല​പ്പു​ഴ 16
11 ഇ​ടു​ക്കി 10
12 വ​യ​നാ​ട്​ 7
13 കാ​സ​ർ​കോ​ട്​ 5
14 കൊ​ല്ലം 1


സ്​​​കൂ​​ൾ നി​​ല
1 മാ​​ർ​​ബേ​​സി​​ൽ  
കോ​​ത​​മം​​ഗ​​ലം 75
2 സെ.​​ജോ​​സ​​ഫ്​​​സ്​ 
പു​​ല്ലൂ​​രാം​​പാ​​റ 63
3 പ​​റ​​ളി എ​​ച്ച്.​​എ​​സ്​ 57
4 ക​​ല്ല​​ടി എ​​ച്ച്.​​എ​​സ്.​​എ​​സ്​ 53
5 മാ​​തി​​രി​​പ്പി​​ള്ളി 
ജി.​​വി.​​എ​​ച്ച്.​​എ​​സ്​ 47
6 സെ​ൻ​റ്​ ജോ​​ർ​​ജ്​ 
കോ​​ത​​മം​​ഗ​​ലം 42
​7 െഎ​​ഡി​​യ​​ൽ 
ഇ.​​എ​​ച്ച്.​​എ​​സ്.​​എ​​സ്​ 
ക​​ട​​ക​​ശ്ശേ​​രി 33
8 മീ​​ണാ​​ട്​ 
ജി.​​വി.​​എ​​ച്ച്.​​എ​​സ്.​​എ​​സ്​ 31
9 നാ​​ട്ടി​​ക ഫി​​ഷ​​റീ​​സ്​ 23
10 മു​​ണ്ടൂ​​ർ 
എ​​ച്ച്.​​എ​​സ്.​​എ​​സ്​ 13
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsmar basil kothamangalamKerala News
News Summary - kerala school sports meet- Sports news
Next Story