Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightറോഡിലും പാലക്കാടി​െൻറ...

റോഡിലും പാലക്കാടി​െൻറ നല്ലനടപ്പ്

text_fields
bookmark_border
റോഡിലും പാലക്കാടി​െൻറ നല്ലനടപ്പ്
cancel
camera_alt??????? ?????????????? ?????????????? ???????? ??????? ??.???. ?????? (????????? ???????, ?????? .????.??????, ?????????, ????????????), ??.???. ?????????? (????????? ????????, ?????? ??????.?????.?????, ????????????), ??.???. ???????????? (????????? ????????, ????????????????)
പാ​ലാ: പ​തി​വാ​യി ന​ട​ക്കാ​ത്ത​തെ​ല്ലാം പാ​ലാ​യി​ല്‍ ‘ന​ട​ക്കും’. സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​​െൻറ ന​ട​ത്ത​മ​ത്സ​ര​ങ്ങ​ള്‍ റോ​ഡി​ലാ​ണ് ഇ​ത്ത​വ​ണ അ​ര​ങ്ങേ​റി​യ​ത്. പാ​ലാ-​തൊ​ടു​പു​ഴ ബൈ​പാ​സി​ലാ​യി​രു​ന്നു ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​പ്പു​കാ​ര്‍ അ​ണി​നി​ര​ന്ന​ത്. സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും അ​ഞ്ച് കി​ലോ​മീ​റ്റ​റും ജൂ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ മൂ​ന്ന് കി​ലോ​മീ​റ്റ​റും മ​ത്സ​ര​ങ്ങ​ള്‍ക്കാ​ണ് ബൈ​പാ​സ് ‘ട്രാ​ക്ക്​’ ആ​യ​ത്. 2008ല്‍ ​കോ​ട്ട​യ​ത്ത് ന​ട​ന്ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ലാ​ണ് അ​വ​സാ​ന​മാ​യി റോ​ഡി​ല്‍ ന​ട​ത്ത മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്. 

റോ​ഡി​ലെ ന​ട​ത്തം അ​വ​സാ​നി​ച്ച​പ്പോ​ള്‍ പു​തി​യ സ​മ​യ​ങ്ങ​ളൊ​ന്നും പി​റ​ന്നി​ല്ല. കു​ണ്ടും കു​ഴി​യു​മി​ല്ലാ​ത്ത റോ​ഡാ​ണെ​ങ്കി​ലും ചെ​റി​യൊ​രു ക​യ​റ്റ​വും ഇ​റ​ക്ക​വും കു​ട്ടി​ക​ളെ കു​ഴ​ക്കി. ന​ട​ത്തം റോ​ഡി​ലാ​യ​തി​നാ​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ട്രാ​ക്കി​ലെ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ സം​ഘാ​ട​ക​ര്‍ക്ക് ക​ഴി​ഞ്ഞു.
അ​തേ​സ​മ​യം, റോ​ഡി​ലാ​യാ​ലും ട്രാ​ക്കി​ലാ​യാ​ലും ന​ല്ല​ന​ട​പ്പു​കാ​ര്‍ പാ​ല​ക്കാ​ട്ടു​കാ​രാ​ണെ​ന്ന് മ​ത്സ​രം വീ​ണ്ടും തെ​ളി​യി​ച്ചു. നാ​ലി​ല്‍ മൂ​ന്ന് സ്വ​ര്‍ണ​മ​ട​ക്കം 12 മെ​ഡ​ലാ​ണ് പാ​ല​ക്കാ​ട് സ്വ​ന്ത​മാ​ക്കി​യ​ത്. സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ എ​റ​ണാ​കു​ളം മാ​തി​രി​പ്പി​ള്ളി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി.​കെ. അ​ഭി​ജി​ത്തി​നാ​ണ് സ്വ​ര്‍ണം. 22 മി​നി​റ്റ് 06.50 സെ​ക്ക​ന്‍ഡി​ലാ​യി​രു​ന്നു അ​ഭി​ജി​ത്ത് ന​ട​ന്നു തീ​ര്‍ത്ത​ത്. സീ​നി​യ​ർ പെ​ണ്‍കു​ട്ടി​ക​ളി​ല്‍  പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ എ​ച്ച്.​എ​സ്.​എ​സി​ലെ സി.​കെ. ശ്രീ​ജ സ്വ​ര്‍ണം നി​ല​നി​ര്‍ത്തു​ക​യാ​യി​രു​ന്നു.

ജൂ​നി​യ​ര്‍ മൂ​ന്ന് കി​ലോ​മീ​റ്റ​റി​ല്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ കു​മ​രം​പു​ത്തൂ​ര്‍ ക​ല്ല​ടി എ​ച്ച്.​എ​സ്.​എ​സി​ലെ സാ​ന്ദ്ര സു​രേ​ന്ദ്ര​ൻ സ്വർണം നേടി.  കെ. ​അ​ക്ഷ​യ​ക്കാ​ണ് വെ​ള്ളി. ആ​ണ്‍കു​ട്ടി​ക​ളി​ല്‍ പ​റ​ളി​യു​ടെ ഡി.​കെ. നി​ശാ​ന്ത് ജേ​താ​വാ​യി. ക​ണ്ണൂ​ര്‍ എ​ള​യാ​വൂ​ര്‍ സി.​എ​ച്ച്. എം.​എ​ച്ച്.​എ​സി​ലെ മു​ഹ​മ്മ​ദ് അ​ഫ്ഷാ​നാ​ണ് വെ​ള്ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story