Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightനാ​ടി​െൻറ ക​ണ്ണാ​യ​...

നാ​ടി​െൻറ ക​ണ്ണാ​യ​ ക​ണ്ണ​ൻ

text_fields
bookmark_border
നാ​ടി​െൻറ ക​ണ്ണാ​യ​ ക​ണ്ണ​ൻ
cancel
camera_alt?????????????? ??????????? ????????? ????????? ??????? ???????? ????? ??????????
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ച്ച​ക്ക​ട്ട​ക​ൾ കൂ​ട്ടി​വെ​ച്ച് മു​ക​ളി​ൽ ഷീ​റ്റു​​വെ​ച്ചു​കെ​ട്ടി​യ ചെ​റി​യ ഒ​രു കൂ​ര. മേ​ൽ​ക്കൂ​ര​യി​ൽ മ​ത്ത​ൻ​വ​ള്ളി പ​ട​ർ​ന്നി​ട്ടു​ണ്ട്. മ​ഴ​പെ​യ്താ​ൽ ചോ​ർ​ന്നൊ​ലി​ക്കും. ഇൗ ​കൂ​ര​യി​ൽ​നി​ന്നാ​ണ് ക​ണ്ണ​ൻ എ​ന്ന താ​രം വ​യ​നാ​ട​ൻ ചു​ര​മി​റ​ങ്ങി ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. നൊ​മ്പ​ര​ങ്ങ​ൾ ഉ​ള്ളി​ല​ട​ക്കി പാ​ലാ​യി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ച ക​ണ്ണ​​െൻറ സ്വ​ർ​ണ​മെ​ഡ​ലി​ന് തി​ള​ക്ക​മേ​റെ​യാ​ണ്. വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര സാ​ഗ​ർ ഡാം ​പ്ര​ദേ​ശ​ത്തെ കു​ന്നു​ക​ളി​ലും കാ​ടു​ക​ളി​ലും ഒാ​ടി​ന​ട​ന്നി​രു​ന്ന കെ.​വി. ക​ണ്ണ​നും അ​നി​യ​ൻ കെ.​വി. അ​പ്പു​വും ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ അ​യ്യ​ങ്കാ​ളി മോ​ഡ​ൽ ​െറ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 
 
സ​ബ് ജൂ​നി​യ​ർ ബോ​യി​സ്​ 400 മീ​റ്ററി​ൽ തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി അ​യ്യ​ങ്കാ​ളി ജി.​എം.​എ​ച്ച്.​എ​സി​ലെ ക​ണ്ണ​ൻ ഒ​ന്നാ​മ​തെത്തുന്നു
 

ക​ഷ്​​ട​പ്പാ​ടു​ക​ളു​ടെ ട്രാ​ക്ക് താ​ണ്ടി​യാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ഗ​വ. ഹൈ​സ്കൂ​ളി​ന​രി​കി​ൽ കേ​ഴാ​ട്ടു​കു​ന്ന് പ​ണി​യ കോ​ള​നി​യി​ൽ​നി​ന്നു​ള്ള ക​ണ്ണ​​െൻറ സു​വ​ർ​ണ നേ​ട്ടം. എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി​യാ​യ ക​ണ്ണ​ൻ മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്. ക​ണ്ണ​​െൻറ ഓ​ട്ട​ത്തി​നോ​ടു​ള്ള ക​മ്പം മ​ന​സ്സി​ലാ​ക്കി പ​തി​നാ​റാം മൈ​ൽ വി​വേ​കോ​ദ​യം എ​ൽ.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ചാ​ക്കോ മാ​ഷാ​ണ് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​ത്. അ​നു​ജ​ൻ അ​പ്പു​വും ക​ണ്ണ​​െൻറ വ​ഴി​യെ ഉ​ണ്ട്. ഇ​ല്ലാ​യ്​​മ​ക​ൾ​ക്കി​ട​യി​ലും എ​ല്ലാം​മ​റ​ന്ന്​ മ​ക്ക​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ് ബാ​ല​ൻ. ഒ​റ്റ​മു​റി കൂ​ര വീ​ടാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ണം വാ​ങ്ങി ക​രാ​റു​കാ​ര​ൻ മു​ങ്ങി. ഒ​ടു​വി​ൽ ട്രൈ​ബ​ൽ വ​കു​പ്പ് അ​നു​വ​ദി​ച്ച വീ​ടി​െൻറ പ​ണി ന​ട​ക്കു​ന്നു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story