Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജിമ്മി ജോര്‍ജ്...

ജിമ്മി ജോര്‍ജ് അവാര്‍ഡ്  ഒ.പി. ജയ്ഷക്ക്​

text_fields
bookmark_border
ജിമ്മി ജോര്‍ജ് അവാര്‍ഡ്  ഒ.പി. ജയ്ഷക്ക്​
cancel
പേ​രാ​വൂ​ര്‍: ഈ ​വ​ര്‍ഷ​ത്തെ ജി​മ്മി ജോ​ര്‍ജ് ഫൗ​ണ്ടേ​ഷ​ന്‍ അ​വാ​ര്‍ഡ് ഒ​ളി​മ്പ്യ​ന്‍ അ​ത്‌​ല​റ്റ് ഒ.​പി. ജ​യ്ഷ​ക്ക്. 25,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ര്‍ഡ്. ഒ​രു ദ​ശാ​ബ്​​ദ​മാ​യി ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളാ​ണ് ജ​യ്ഷ​യെ അ​വാ​ര്‍ഡി​ന​ര്‍ഹ​യാ​ക്കി​യ​ത്. ജോ​സ്‌ ജോ​ര്‍ജ് ചെ​യ​ര്‍മാ​നും അ​ഞ്​​ജു ബോ​ബി ജോ​ര്‍ജ്, റോ​ബ​ര്‍ട്ട്​ ബോ​ബി ജോ​ര്‍ജ്, ദേ​വ​പ്ര​സാ​ദ്, സെ​ബാ​സ്​​റ്റ്യ​ന്‍ ജോ​ര്‍ജ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് ജ​യ്ഷ​യെ അ​വാ​ര്‍ഡി​നാ​യി ​െത​ര​ഞ്ഞെ​ടു​ത്ത​ത്.

2016ലെ ​റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത ജ​യ്ഷ 2015ല്‍ ​െ​ബ​യ്​​ജി​ങ്ങി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്, 2006ലും 2010​ലും ന​ട​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ്, 2010ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ് എ​ന്നി​വ​യി​ലും മ​ത്സ​രി​ച്ചി​രു​ന്നു. 2006 മു​ത​ല്‍ ദേ​ശീ​യ​മ​ത്സ​ര​ങ്ങ​ളി​ല്‍ 1500 മീ​റ്റ​ർ, 3000 മീ​റ്റ​ർ സ്​​റ്റീ​പ്പി​ള്‍ ചെ​യ്‌​സ്, 5000 മീ​റ്റ​ർ,10,000 മീ​റ്റ​ർ എ​ന്നി​വ​യി​ല്‍ നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ നേ​ടി​യി​ട്ടു​ള്ള ജ​യ്ഷ 2015ലെ ​ദേ​ശീ​യ ഗെ​യിം​സി​ൽ 5000 മീ​റ്റ​റി​ലും 10,000 മീ​റ്റ​റി​ലും സ്വ​ര്‍ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

വ​യ​നാ​ട് തൃ​ശി​ലേ​രി സ്വ​ദേ​ശി​നി​യാ​യ ജ​യ്ഷ വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ​യും ശ്രീ​ദേ​വി അ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. ഈ​സ്‌​റ്റേ​ണ്‍ റെ​യി​ല്‍വേ കൊ​ല്‍ക്ക​ത്ത​യി​ല്‍ ചീ​ഫ് ടി​ക്ക​റ്റ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണി​പ്പോ​ള്‍. 2015ല്‍ ​ജി.​വി. രാ​ജ അ​വാ​ര്‍ഡും ജ​യ്ഷ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഡി​സം​ബ​ര്‍ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ല്‍ ജി​മ്മി ജോ​ര്‍ജ് ട്രോ​ഫി ജൂ​നി​യ​ര്‍ വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മ​​െൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ടൂ​ര്‍ണ​മ​​െൻറി​​െൻറ സ​മാ​പ​ന​ദി​വ​സം വൈ​കീ​ട്ട് 3.30ന് ​ജി​മ്മി ജോ​ര്‍ജ് സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജ​യ്ഷ​ക്ക് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പേ​രാ​വൂ​രി​ല്‍ ന​ട​ത്തി​യ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ജി​മ്മി​യു​ടെ മ​ക​ന്‍ ജോ ​ജോ​ര്‍ജ്, ഭാ​ര്യ ലി​യ മാ​ത്യു, ജി​മ്മി​യു​ടെ സ​ഹോ​ദ​ര​ന്മാ​രാ​യ സെ​ബാ​സ്​​റ്റ്യ​ന്‍ ജോ​ര്‍ജ്, ബൈ​ജു ജോ​ര്‍ജ് എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsop jaishajimmy george awardmalayalam newssports news
News Summary - Jimmy George award for OP Jaisha- Sports news
Next Story