Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം ​വോ​ളി​ 15...

പ്രൈം ​വോ​ളി​ 15 മു​ത​ൽ ചെ​ന്നൈ​യി​ൽ

text_fields
bookmark_border
പ്രൈം ​വോ​ളി​ 15 മു​ത​ൽ ചെ​ന്നൈ​യി​ൽ
cancel
camera_alt

2023 ലെ ചാമ്പ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സ്

ചെ​ന്നൈ: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് മൂ​ന്നാം പ​തി​പ്പി​ന് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ചെ​ന്നൈ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സ്, ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സ്, കാ​ലി​ക്ക​റ്റ് ഹീ​റോ​സ്, ചെ​ന്നൈ ബ്ലി​റ്റ്‌​സ്, ഡ​ല്‍ഹി തൂ​ഫാ​ന്‍സ്, ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സ്, കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്, കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സ്, മും​ബൈ മെ​റ്റി​യോ​ഴ്‌​സ് എ​ന്നി​ങ്ങ​നെ ഒ​മ്പ​ത് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. മാ​ര്‍ച്ച് 21നാ​ണ് ഫൈ​ന​ല്‍.

ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സ് ആ​തി​ഥേ​യ​രാ​യ ചെ​ന്നൈ ബ്ലി​റ്റ്‌​സി​നെ നേ​രി​ടും. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ റ​ണ്ണേ​ഴ്‌​സ്അ​പ്പാ​യ ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സ് അ​തേ ദി​വ​സം​ത​ന്നെ സീ​സ​ണ്‍ ഒ​ന്നി​ലെ ജേ​താ​ക്ക​ളാ​യ കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സി​നെ നേ​രി​ടും.

16ന് ​രാ​ത്രി 8.30ന് ​കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്-​കാ​ലി​ക്ക​റ്റ് ഹീ​റോ​സ് മ​ത്സ​രം ന​ട​ക്കും. മാ​ര്‍ച്ച് 11നും ​മാ​ര്‍ച്ച് 18നും ​ഇ​ട​യി​ൽ ന​ട​ക്കു​ന്ന സൂ​പ്പ​ര്‍ ഫൈ​വ് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. ലീ​ഗ് ഘ​ട്ട​ത്തി​ലെ മി​ക​ച്ച അ​ഞ്ചു ടീ​മു​ക​ളാ​യി​രി​ക്കും അ​വ​സാ​ന മൂ​ന്നു ടീ​മു​ക​ളെ നി​ര്‍ണ​യി​ക്കാ​ന്‍ റൗ​ണ്ട് റോ​ബി​ന്‍ ഫോ​ര്‍മാ​റ്റി​ല്‍ മ​ത്സ​രി​ക്കു​ക. സൂ​പ്പ​ര്‍ 5ല്‍ ​ഒ​ന്നാ​മ​തെ​ത്തു​ന്ന ടീം ​ഫൈ​ന​ലി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടും, ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന ടീ​മു​ക​ള്‍ മാ​ര്‍ച്ച് 19ന് ​എ​ലി​മി​നേ​റ്റ​റി​ല്‍ മ​ത്സ​രി​ക്കും. എ​ലി​മി​നേ​റ്റ​ര്‍ വി​ജ​യി​യാ​കും ഫൈ​ന​ലി​ല്‍ ഇ​ടം​നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChennaiPrime Volleyball
News Summary - Prime Volley 15 onwards in Chennai
Next Story