Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഇ​ന്ത്യ-​ദക്ഷിണ...

ഇ​ന്ത്യ-​ദക്ഷിണ ​കൊ​റി​യ ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
hockey
cancel
camera_alt

ഇ​ന്ത്യ-​ജ​പ്പാ​ൻ സെ​മി​ഫൈ​ന​ലി​ൽ​നി​ന്ന്

ടോ​ക്യോ: വ​നി​ത ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ൽ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ കീ​ഴ​ട​ക്കി ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്നു. സു​നേ​ലി​ത ടോ​പ്പോ നേ​ടി​യ ഏ​ക ഗോ​ളി​ലാ​യി​രു​ന്നു ജ​യം. ഇ​തോ​ടെ ഇ​ക്കൊ​ല്ലം ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ചി​ലി​യി​ൽ ന​ട​ക്കു​ന്ന ജൂ​നി​യ​ർ ലോ​ക​ക​പ്പി​നും ഇ​ന്ത്യ​ൻ ടീം ​യോ​ഗ്യ​ത നേ​ടി. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ദ​ക്ഷി​ണ കൊ​റി​യ​യാ​ണ് എ​തി​രാ​ളി​ക​ൾ.

ഗോ​ൾ​ര​ഹി​ത​മാ​യ സെ​മി​ഫൈ​ന​ലി​ലെ മൂ​ന്നു പാ​ദ​ങ്ങ​ൾ​ക്കു​ശേ​ഷം 47ാം മി​നി​റ്റി​ലാ​ണ് സു​നേ​ലി​ത സ്കോ​ർ ചെ​യ്ത​ത്. 2012നു ​ശേ​ഷം ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത് ഇ​താ​ദ്യം. അ​ന്ന് ചൈ​ന​യോ​ട് 2-5ന് ​തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പി​ൽ ആ​ദ്യ​മാ​യി കി​രീ​ടം നേ​ടാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഇ​ന്ത്യ​ക്ക് കൈ​വ​ന്നി​രി​ക്കു​ന്ന​ത്. നാ​ലു ത​വ​ണ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു. ഹാ​ട്രി​ക് കി​രീ​ടം ല​ക്ഷ്യ​മി​ട്ട ചൈ​ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ത​ക​ർ​ത്താ​ണ് ദ​ക്ഷി​ണ കൊ​റി​യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. നാ​ലു പ്രാ​വ​ശ്യം ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട് കൊ​റി​യ​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalindia-south korea
News Summary - India-South Korea final on sunday
Next Story