Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ്: കൗണ്ടർ...

ലോകകപ്പ്: കൗണ്ടർ ടിക്കറ്റ് വിൽപന ഇന്നു മുതൽ

text_fields
bookmark_border
ലോകകപ്പ്: കൗണ്ടർ ടിക്കറ്റ് വിൽപന ഇന്നു മുതൽ
cancel

ദോഹ: ടിക്കറ്റുകളുടെ കൗണ്ടർ വിൽപന ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഫിഫ സി.ഒ.ഒ കോളിൻ സ്മിത്ത് അറിയിച്ചു.ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ (ഡി.ഇ.സി.സി) രണ്ട് ടിക്കറ്റിങ് കേന്ദ്രങ്ങളിലൊന്നിലാണ് കൗണ്ടർ വിൽപന ആരംഭിക്കുക. ആരാധകർക്ക് നേരിട്ടെത്തിതന്നെ മാച്ച് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

അതേസമയം, കൗണ്ടർ വിൽപനയിലൂടെയുള്ള ടിക്കറ്റുകൾക്കു മാത്രമായിരിക്കും പേപ്പർ ടിക്കറ്റുകൾ നൽകുകയെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി വാങ്ങിയ ടിക്കറ്റുകൾക്ക് പേപ്പർ പകർപ്പ് ലഭിക്കില്ല.

ഡി.ഇ.സി.സിയിലെ ടിക്കറ്റിങ് കേന്ദ്രങ്ങളിലൊന്ന് ഒക്ടോബർ 18ന് പ്രവർത്തനമാരംഭിക്കുമെന്നും ടിക്കറ്റ് വാങ്ങിയ ആരാധകർക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിലും അല്ലെങ്കിൽ പുതുതായി ടിക്കറ്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും ഇവിടെയാണ് എത്തേണ്ടതെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupCounter ticket Sale
News Summary - World Cup: Counter ticket Sale From Today
Next Story