Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി:...

സ​ന്തോ​ഷ് ട്രോ​ഫി: ക​ർ​ണാ​ട​ക തോ​റ്റു; മ​ണി​പ്പൂ​ർ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
സ​ന്തോ​ഷ് ട്രോ​ഫി: ക​ർ​ണാ​ട​ക തോ​റ്റു; മ​ണി​പ്പൂ​ർ ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt

Photo Credit: AIFF Media

ഇ​ട്ട​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ഗ്രൂ​പ് ബി​യി​ൽ നി​ന്ന് മ​ണി​പ്പൂ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. നാ​ലാം മ​ത്സ​ര​ത്തി​ൽ ഇ​വ​ർ 4-1ന് ​മി​സോ​റ​മി​നെ തോ​ൽ​പി​ച്ചു. റെ​യി​ൽ​വേ​സി​നോ​ട് ഏ​ക ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ട്ട നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ർ​ണാ​ട​ക പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ്. ഒാ​രോ മ​ത്സ​രം ബാ​ക്കി​നി​ൽ​ക്കെ മ​ണി​പ്പൂ​രി​ന് പ​ത്തും റെ​യി​ൽ​വേ​സി​ന് ഏ​ഴും പോ​യ​ന്റാ​യി. റെ​യി​ൽ​വേ​സ് ക്വാ​ർ​ട്ട​റി​ന​രി​കി​ലാ​ണ്. അ​തേ​സ​മ​യം, ര​ണ്ടു പോ​യ​ന്റ് മാ​ത്ര​മു​ള്ള ക​ർ​ണാ​ട​ക​ക്ക് ക​ട​ക്കാ​ൻ അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്ക​ണം.

ഗോ​കു​ല​ത്തി​ന് തോ​ൽ​വി

ലു​ധി​യാ​ന: തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷം ഐ ​ലീ​ഗി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി. നാം​ധാ​രി എ​ഫ്.​സി ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് മ​ല​ബാ​റി​യ​ൻ​സി​നെ വീ​ഴ്ത്തി​യ​ത്. മൂ​ന്നാം മി​നി​റ്റി​ൽ​ത​ന്നെ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ് ആ​തി​ഥേ​യ​രെ മു​ന്നി​ലെ​ത്തി​ച്ചു. 83ൽ ​കെ. സൗ​ര​വ് ഗോ​ൾ മ​ട​ക്കി​യ​തോ​ടെ വി​ജ​യ​ത്തി​നാ​യി ഇ​രു ടീ​മും വീ​ണ്ടും പ്ര​യ​ത്നി​ച്ചു. ക​ളി തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ ആ​കാ​ശ് ദീ​പ് സി​ങ്ങാ​ണ് (90 + 7) നാം​ധാ​രി​ക്കാ​യി ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. 17 മ​ത്സ​ര​ങ്ങ​ളി​ൽ 32 പോ​യ​ന്റു​മാ​യി ഗോ​കു​ലം മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaManipurSantosh Trophy
Next Story