Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി;...

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ഇ​ന്ന് ഗോ​വ​ക്കെ​തി​രെ

text_fields
bookmark_border
സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ഇ​ന്ന് ഗോ​വ​ക്കെ​തി​രെ
cancel

ഇ​റ്റ​ന​ഗ​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ഗ്രൂ​പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കേ​ര​ളം ​വെ​ള്ളി​യാ​ഴ്ച ഗോ​വ​യെ നേ​രി​ടും. ആ​ദ്യ ക​ളി​യി​ൽ 3-1ന് ​അ​സ​മി​നെ ത​ക​ർ​ത്ത​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മ​ല​യാ​ളി​പ്പ​ട. മൂ​ന്നു​മാ​സം മു​മ്പ് ന​ട​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ കേ​ര​ളം ഗോ​വ​യോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​തി​ന് പ​ക​രം ചോ​ദി​ക്കാ​ൻ കൂ​ടി​യാ​ണ് രാ​ത്രി ഏ​ഴി​ന് യു​പി​യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ നി​ജോ ഗി​ൽ​ബ​ർ​ട്ടും സം​ഘ​വും ഇ​ന്നി​റ​ങ്ങു​ന്ന​ത്.

മേ​ഘാ​ല​യ, സ​ർ​വി​സ​സ് തു​ട​ങ്ങി​യ​വ​രെ ഇ​നി നേ​രി​ടാ​നു​ണ്ട്. ര​ണ്ട് ഗ്രൂ​പ്പി​ൽ​നി​ന്നും നാ​ലു​വീ​തം ടീ​മു​ക​ൾ​ക്കാ​ണ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​വേ​ശ​നം. അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച ന​ട​ന്ന ഗ്രൂ​പ് ബി ​മ​ത്സ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​ർ​ണാ​ട​ക​യെ​യും മ​ണി​പ്പൂ​ർ റെ​യി​ൽ​വേ​സി​നെ​യും 1-1 സ​മ​നി​ല‍യി​ൽ ത​ള​ച്ചു. ഗ്രൂ​പ് എ​യി​ൽ രാ​വി​ലെ 10ന് ​ആ​തി​ഥേ​യ​രാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ സ​ർ​വി​സ​സും ഉ​ച്ച​ക്ക് 2.30ന് ​മേ​ഘാ​ല​യ​യെ അ​സ​മും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh TrophyKerala vs GoaSports News
News Summary - Santosh Trophy; Kerala against Goa today
Next Story