Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightലോകകപ്പ്​: നാളെ മുതൽ...

ലോകകപ്പ്​: നാളെ മുതൽ മാച്ച്​ ടിക്കറ്റില്ലാത്തവർക്കും ഖത്തറി​ലെത്താം

text_fields
bookmark_border
ലോകകപ്പ്​: നാളെ മുതൽ മാച്ച്​ ടിക്കറ്റില്ലാത്തവർക്കും ഖത്തറി​ലെത്താം
cancel

ദോഹ: ലോകകപ്പ്​ ഫുട്​ബാൾ ഗ്രൂപ്പ്​ റൗണ്ട്​ പോരാട്ടങ്ങൾ വെള്ളിയാഴ്​ച അവസാനിക്കാനിരിക്കെ മാച്ച്​ ടിക്കറ്റില്ലാത്ത കാണികൾക്കും ​ഖത്തറിലേക്ക്​ പ്രവേശനം അനുവദിച്ച്​ അധികൃതർ. വെള്ളിയാഴ്​ച മുതൽ മാച്ച്​ ടിക്കറ്റില്ലാത്ത കാണികൾക്ക്​ ഹയ്യാകാർഡ്​ വഴി ഖത്തറിലെത്താമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോകകപ്പ്​ അക്കമഡേഷൻ പോർട്ടൽ വഴി ഹോട്ടൽ ബുക്കിങ്ങ്​ ഉറപ്പാക്കുകയും 500 റിയാൽ ഫീസ്​ അടക്കുകയും ചെയ്​ത്​ ഹയ്യാ കാർഡിന്​ (https://hayya.qatar2022.qa/) അപേക്ഷിക്കാവുന്നതാണ്​. ഹയ്യാ അംഗീകാരം ലഭിക്കുന്നതോടെ, ഇ-മെയിൽ വഴി ലഭിക്കുന്ന എൻട്രി പെർമിറ്റ്​ സഹിതം ഖത്തറിൽ ​പ്രവേശിക്കാം. 12 വയസ്സിൽ​ താഴെ പ്രായമുള്ളവർക്ക്​ എ​ൻട്രി ഫീസായ 500 റിയാൽ അടക്കേണ്ടതില്ല. https://www.qatar2022.qa/book എന്ന ലിങ്ക്​ വഴിയാണ്​ താമസ ബുക്കിങ്​ നടത്തേണ്ടത്​.

ഇതുവരെ, മാച്ച്​ ടിക്കറ്റുള്ള കാണികൾക്ക്​ മാത്രമായിരുന്നു ഹയ്യാ കാർഡ്​ അനുവദിച്ചിരുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ്​ റൗണ്ട്​ മത്സരങ്ങൾ വെള്ളിയാഴ്​ച രാത്രിയിലെ ബ്രസീൽ-കാമറൂൺ, സെർബിയ-സ്വിറ്റ്​സർലൻഡ്​ മത്സരത്തോടെ അവസാനിക്കും. ശനിയാഴ്​ച മുതലാണ്​ പ്രീക്വാർട്ടർ അങ്കങ്ങൾ ആരംഭിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar visitqatar world cupQatar World Cup 2022 CEO
News Summary - World Cup: Those who do not have match tickets can visit Qatar from tomorrow
Next Story