Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഗ്രാമങ്ങൾ ലോകകപ്പ്...

ഗ്രാമങ്ങൾ ലോകകപ്പ് ആവേശച്ചൂടിലേക്ക്

text_fields
bookmark_border
Villages ready to World Cup
cancel
camera_alt

നി​ല​മ്പൂ​ർ-പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​യി​ൽ വി​ൽ​പ​ന​ക്കാ​യി ഒ​രു​ക്കി​യ ജ​ഴ്സി​ക​ൾ

നി​ല​മ്പൂ​ർ: ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ള്‍ മാ​മാ​ങ്ക​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഗ്രാ​മ​ങ്ങ​ളി​ൽ ആ​വേ​ശം കൊ​ഴു​ക്കു​ന്നു. ക്ല​ബു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ടു​ക​ളും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും നി​ര​ന്ന് തു​ട​ങ്ങി. ഗ്രാ​മ​പാ​ത​ക​ളി​ൽ വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്‌​സി​ക​ൾ ഉ​ള്‍പ്പെ​ടെ വി​ല്‍പ​ന​ക്കു​ണ്ട്. 32 ടീ​മു​ക​ള്‍ എ​ട്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി മാ​റ്റു​ര​ക്കു​ന്ന ലോ​ക​ക​പ്പി​നാ​യി, ഇ​ഷ്ട​ടീ​മി​ന്‍റെ​യും താ​ര​ത്തി​ന്‍റെ​യും ജ​ഴ്‌​സി​യ​ണി​ഞ്ഞ് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പു​ത​ന്നെ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് ആ​രാ​ധ​ക​ര്‍. ബ്ര​സീ​ല്‍, അ​ര്‍ജ​ന്റീ​ന ടീ​മു​ക​ളു​ടെ ജ​ഴ്‌​സി​ക​ള്‍ക്കും കൊ​ടി​ക​ള്‍ക്കു​മാ​ണ് ഇ​ത്ത​വ​ണ​യും ആ​വ​ശ്യ​ക്കാ​രേ​റെ. ലോ​ക​ക​പ്പ് അ​ടു​ക്കും​തോ​റും മ​റ്റ് ടീ​മു​ക​ളു​ടെ ജ​ഴ്‌​സി​ക​ള്‍ക്കും ആ​വ​ശ്യ​ക്കാ​രെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ. 12 വ​ര്‍ഷ​മാ​യി സ്‌​പോ​ര്‍ട്‌​സ് അ​നു​ബ​ന്ധ ക​ച്ച​വ​ട​സ്ഥാ​പ​നം ന​ട​ത്തു​ന്ന കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍, നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​ക്ക​രി​കി​ൽ ജ​ഴ്സി വി​ൽ​പ​ന തു​ട​ങ്ങി. യു​വാ​ക്ക​ളും കു​ട്ടി​ക​ളു​മാ​ണ് കൂ​ടു​ത​ൽ ആ​വ​ശ‍്യ​ക്കാ​രെ​ന്ന് ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു. ക്ല​ബു​ക​ളി​ലും ക​വ​ല​ക​ളി​ലും സൗ​ഹാ​ർ​ദ വെ​ല്ലു​വി​ളി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അ​ടു​ത്ത​മാ​സം 21നാ​ണ് ഖ​ത്ത​റി​ല്‍ ഫു​ട്‌​ബാ​ള്‍ മാ​മാ​ങ്ക​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Villages get excited about the World Cup
Next Story