Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightപോ​ള​ണ്ടി​ന്റെ...

പോ​ള​ണ്ടി​ന്റെ സ്വ​പ്ന​ങ്ങ​ളെ​ല്ലാം ലെ​വ​ൻ​ഡോ​സ്​​കി​യി​ലാ​ണ്

text_fields
bookmark_border
Polands dreams are all about Lewandowski
cancel
camera_alt

പോ​ള​ണ്ട് ക്യാ​പ്റ്റ​ൻ റോ​ബ​ർ​ട് ലെ​വ​ൻ​ഡോ​വ്സ്കി

ദോ​ഹ: ല​യ​ണ​ൽ മെ​സ്സി​യും നെ​യ്മ​റും എം​ബാ​പ്പെ​യും ഉ​ൾ​പ്പെ​ടെ ​ഗോ​ള​ടി​ച്ചു കൂ​ട്ടാ​നെ​ത്തു​ന്ന വ​മ്പ​ൻ താ​ര​ങ്ങ​ൾ​​ക്ക് ക​രു​ത്താ​യി വ​മ്പ​ൻ ടീ​മു​ക​ളു​മു​ണ്ട്. എ​ന്നാ​ൽ, അ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് പോ​ള​ണ്ടും അ​വ​രു​ടെ സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സി​ക​യും. ഒ​രു സൂ​പ്പ​ർ​താ​ര​ത്തി​ന്റെ പ്ര​താ​പ​ത്തി​ലാ​ണ് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ട്ട​വും പോ​ള​ണ്ടു​കാ​ർ ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്.

ഖ​ത്ത​റി​​ലേ​ക്ക് പ​റ​ക്കും മു​മ്പ് ത​ന്റെ ലോ​ക​ക​പ്പ് ത​യാ​റെ​ടു​പ്പു​ക​ളും പ്ര​തീ​ക്ഷ​ക​ളും പ​ങ്കു​വെ​ക്കു​ക​യാ​ണ് ​റോ​ബ​ർ​ടോ ലെ​വ​ൻ​ഡോ​വ്സ്കി്.

ഗ്രൂ​പ് സി​യി​ൽ അ​ർ​ജ​ൻ​റീ​ന, മെ​ക്സി​കോ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​രോ​ടൊ​പ്പം മ​ത്സ​രി​ക്കു​ന്ന പോ​ള​ണ്ട് പ്ലേ ​ഓ​ഫ് ക​ട​മ്പ​യും മ​റി​ക​ട​ന്നാ​ണ് ഖ​ത്ത​റി​ലേ​ക്ക് ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്.

ഗ്രൂ​പ്പി​ലെ ഓ​രോ മ​ത്സ​ര​വും ക​ടു​പ്പ​മേ​റി​യ​തും വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തു​മാ​ണ്.

എ​ന്നാ​ൽ മ​ത്സ​ര​ങ്ങ​ളെ​യെ​ല്ലാം പു​ഞ്ചി​രി​യോ​ടെ​യും പോ​സി​റ്റി​വ് മ​നോ​ഭാ​വ​ത്തോ​ടെ​യു​മാ​ണ് കാ​ണു​ക​യെ​ന്ന് ഫി​ഫ പ്ല​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ലെ​വ​ൻ​ഡോ​വ്സ്​​കി പ​റ​ഞ്ഞു.

അ​ർ​ജ​ൻ​റീ​ന​ക്കെ​തി​രാ​യ മ​ത്സ​ര​മാ​യി​രി​ക്കും ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ​തും വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​തും. ടൂ​ർ​ണ​മെൻറി​ലെ വ​ലി​യ ടീ​മു​ക​ളി​ലൊ​ന്നും കി​രീ​ട ഫേ​വ​റി​റ്റു​ക​ളും അ​വ​രാ​ണ്. ഫു​ട്ബാ​ൾ ലെ​ജ​ൻ​ഡ് ല​യ​ണ​ൽ മെ​സ്സി ത​ന്നെ​യാ​ണ് അ​വ​രു​ടെ പ്ര​ധാ​ന​താ​രം. ഏ​റ്റ​വും കാ​ഠി​ന്യ​മേ​റി​യ മ​ത്സ​രം അ​താ​യി​രി​ക്കു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. ഒ​രു കൂ​ട്ടം വ​ലി​യ ക​ളി​ക്കാ​രു​മാ​യി ലോ​ക​ക​പ്പി​നി​റ​ങ്ങു​ന്ന​തി​ൽ​പ​രം വ​ലി​യ സ​ന്തോ​ഷ​മി​ല്ല -ലെ​വ​ൻ​ഡോ​വ്സ്​​കി വ്യ​ക്ത​മാ​ക്കി.

'അ​വ​സാ​ന വി​സി​ൽ വ​രെ വി​ജ​യ​ത്തി​നാ​യി ഏ​ത​ട​വും പ​യ​റ്റു​ന്ന മെ​ക്സി​കോ​യും ഗ്രൂ​പ്പി​ലെ വ​ലി​യ ടീ​മു​ക​ളി​ലൊ​ന്നാ​ണ്. അ​വ​ർ ഒ​രി​ക്ക​ലും വി​ട്ടു​ത​രി​ല്ല. യു​വ​ത്വ​വും പ​രി​ച​യ​സ​മ്പ​ത്തു​മാ​ണ് അ​വ​രു​ടെ ക​രു​ത്ത്. മെ​ക്സി​ക്ക​ൻ​സി​നെ സം​ബ​ന്ധി​ച്ച് ഞ​ങ്ങ​ൾ ഏ​റെ ബോ​ധ​വാ​ന്മാ​രാ​ണ്. ലോ​ക​ക​പ്പ് പോ​ലെ​യു​ള്ള വ​ലി​യ ടൂ​ർ​ണ​മെൻറു​ക​ളി​ൽ ക​ളി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് അ​വ​ർ​ക്ക് ന​ന്നാ​യ​റി​യാം.

'സൗ​ദി അ​റേ​ബ്യ ഒ​രു സ​ർ​പ്രൈ​സ്​ പാ​ക്കേ​ജാ​ണ്. ശ​ക്ത​മാ​യ പ്ര​തി​രോ​ധ​നി​ര​യും മി​ക​ച്ച ടാ​ക്ടി​ക്ക​ൽ ഗെ​യി​മും അ​വ​ർ​ക്കു​ണ്ട്. മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കും. അ​വ​രെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു' പോ​ളി​ഷ് താ​രം വി​ശ​ദീ​ക​രി​ച്ചു.

ലീ​ഗ് ഫു​ട്ബാ​ളി​ലെ സൂ​പ്പ​ർ​സ്ട്രൈ​ക്ക​ർ​മാ​രി​ലൊ​രാ​ളാ​യ ലെ​വ​ൻ​ഡോ​വ്സ്​​കി ഇ​തു​വ​രെ ലോ​ക​ക​പ്പി​ൽ ഒ​രു ഗോ​ൾ പോ​ലും നേ​ടി​യി​ട്ടി​ല്ല. റ​ഷ്യ​യി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ പോ​ള​ണ്ട് ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ ത​ന്നെ പു​റ​ത്തു​പോ​യി.

'ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നി​രാ​ശ​യാ​യി​രു​ന്നു റ​ഷ്യ. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ ത​ന്നെ പു​റ​ത്തു​പോ​യെ​ന്നു മാ​ത്ര​മ​ല്ല, ഒ​രു അ​വ​സ​രം പോ​ലും സൃ​ഷ്​​ടി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​ല്ല എ​ന്ന​ത് വ​ള​രെ സ​ങ്ക​ട​ക​ര​മാ​ണ്. ഒ​രു അ​വ​സ​രം പോ​ലും എ​നി​ക്ക് ഇ​ല്ലാ​തെ പോ​യി. ഒ​രു ഗോ​ൾ പോ​ലും നേ​ടാ​നാ​കാ​ത്ത​ത് ഇ​പ്പോ​ഴും എ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു' -റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി താ​രം പ​റ​ഞ്ഞു.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ൽ പോ​രാ​ടു​ക​യാ​ണ് ല​ക്ഷ്യം. ഗോ​ള​ടി​ക്കാ​നു​ള്ള ദാ​ഹം ഞ​ങ്ങ​ളി​ലു​ണ്ട്. ലോ​ക​ക​പ്പ് പോ​ലെ​യൊ​രു വ​ലി​യ വേ​ദി​യാ​ണി​തെ​ന്ന ഓ​ർ​മ​യു​ണ്ടെ​ന്നും വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ൾ​ക്ക​ല്ല ഇ​വി​ടെ സ്​​ഥാ​ന​മെ​ന്നും ലെ​വ​ൻ​ഡോ​വ്സ്​​കി ഫി​ഫ പ്ല​സി​നോ​ട് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PolandLewandowski
News Summary - Poland's dreams are all about Lewandowski
Next Story