Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightമെസ്സി ലോകകപ്പിന്...

മെസ്സി ലോകകപ്പിന് അർഹനാണ്; പക്ഷേ അവൻ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല -ബ്രസീൽ ഇതിഹാസ താരം

text_fields
bookmark_border
മെസ്സി ലോകകപ്പിന് അർഹനാണ്; പക്ഷേ അവൻ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല -ബ്രസീൽ ഇതിഹാസ താരം
cancel

ലയണൽ മെസ്സി ലോകകപ്പ് നേടാൻ അർഹനാണെങ്കിലും അർജന്റീനക്കൊപ്പം അത് നേടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നിസാരിയോ.

ലോകകപ്പിന് മുന്നോടിയായി ദി ഗാർഡിയൻ പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്റീനയും ബ്രസീലും തമ്മിലുള്ള വൈരാഗ്യം കാരണം താൻ അതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു.

"ബ്രസീൽ-അർജന്റീന വൈരാഗ്യം വളരെ വലുതാണ്. പരസ്പര ബഹുമാനത്തോടെ ഞങ്ങൾ തമ്മിൽ പോരാട്ടങ്ങൾ ഉണ്ടായിരുന്നു. ഫുട്ബാളിലെ ഏറ്റവും മനോഹരമായ കാര്യമായിരുന്നു അത്. എന്നാൽ, അർജന്റീന ലോകകപ്പ് നേടുന്നത് ചിന്തിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മെസ്സി അത് അർഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്ന് പറഞ്ഞ അദ്ദേഹം, പക്ഷെ അത് തന്റെ പിന്തുണയോടെ ആയിരിക്കില്ലെന്നും പറഞ്ഞു. ''ഞാൻ അവനെ സ്നേഹിക്കുന്നു, അവനത് മനസ്സിലാക്കും. കാരണം അവനും അതുപോലെ കരുതുമെന്ന് എനിക്ക് ഉറപ്പുണ്ട്'', റൊണാൾഡോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messiqatar world cupRonaldo Nazario
News Summary - Messi deserves the World Cup; But he doesn't want to win - the Brazilian legend
Next Story