Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightക​ളി​മു​റ്റ​ത്തേ​ക്ക്​...

ക​ളി​മു​റ്റ​ത്തേ​ക്ക്​ ലോ​ക​ത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ 'ഹ​യ്യാ​കും ഫീ ​ഖ​ത്ത​ർ'

text_fields
bookmark_border
Hayyakum Fi Qatar fans event
cancel
camera_alt

യൂ​ത്ത്​ ഫോ​റം നേ​തൃ​ത്വ​ത്തി​ൽ ലു​സൈ​ൽ ബൊ​ളി​വാ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഹ​യ്യാ​കും ഫീ ​ഖ​ത്ത​ർ’ പ​രി​പാ​ടി​യി​ൽ നി​ന്ന്​

ദോ​ഹ: ലോ​ക​ക​പ്പി​ൻെ​റ മ​ണ്ണി​ലേ​ക്ക്​ എ​ല്ലാ രാ​ജ്യ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്​​ത്​ ഖ​ത്ത​റി​ൻെ​റ ആ​തി​ഥേ​യ​ത്വ​ത്തി​ന്​ പി​ന്തു​ണ​യ​ർ​പ്പി​ച്ച്​ ലു​സൈ​ൽ ബൊ​ളി​വാ​ഡി​ൽ ആ​രാ​ധ​ക സം​ഗ​മം.

യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച പ​രേ​ഡാ​ണ് ബോ​ളി​വാ​ഡി​ൽ സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യ​ത്. സം​ഘാ​ട​ന​ത്തി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും വ്യ​തി​രി​ക്ത​ത പു​ല​ർ​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ, കാ​ൽ​പ​ന്തു​ക​ളി​യു​ടെ വി​ശ്വ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന 32 രാ​ജ്യ​ങ്ങ​ളു​ടെ​യും ഫാ​ൻ​സ് ടീ​മു​ക​ൾ അ​ണി​നി​ര​ന്നു.

ടീ​മു​ക​ളു​ടെ പ​താ​ക​ക​ളും ചി​ഹ്ന​ങ്ങ​ളും ജേ​ഴ്സി​ക​ളു​മ​ണി​ഞ്ഞാ​ണ് ലു​സൈ​ൽ ബോ​ളി​വാ​ഡി​നെ ആ​വേ​ശം കൊ​ള്ളി​ച്ചു​കൊ​ണ്ട് യൂ​ത്ത് ഫോ​റം 'ഹ​യ്യാ​കും ഫീ ​ഖ​ത്ത​ർ' എ​ന്ന പേ​രി​ൽ വെ​ൽ​കം പ​രേ​ഡ് ന​ട​ത്തി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ലു​സൈ​ൽ ബോ​ളി​വാ​ഡി​ലേ​ക്ക് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഒ​ഴു​കി​യെ​ത്തി​യ​ത്. കൊ​ച്ചു കു​ട്ടി​ക​ളു​ടെ ദ​ഫ്മു​ട്ട്, അ​റ​ബി​ക് നൃ​ത്തം, ഫ്ലാ​ഷ്മോ​ബ് തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം കോ​ൽ​ക്ക​ളി, ബാ​ൻ്റ് മേ​ളം, ശി​ങ്കാ​രി​മേ​ളം തു​ട​ങ്ങി​യ​വ​യും ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ ക​ട്ടൗ​ട്ടു​ക​ളും പ​രേ​ഡി​നെ വ​ർ​ണാ​ഭ​മാ​ക്കി.

യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ​സ് മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്‌​സ​ൽ, വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ അ​സ്‌​ലം ഈ​രാ​റ്റു​പേ​ട്ട, എം.​ഐ അ​സ്‌​ലം തൗ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Hayyakum Fi Qatar fans event
Next Story