Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightകനേഡിയൻ കനവുകൾ

കനേഡിയൻ കനവുകൾ

text_fields
bookmark_border
Canada qatar World Cup squad
cancel

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ കു​ടി​യേ​റി​പ്പാ​ർ​ക്കു​ന്ന കാ​ന​ഡ​ക്കാ​രും അ​വ​രു​ടെ ടീ​മി​ന്റെ ആ​രാ​ധ​ക​രാ​ണ്. 1986ലാ​ണ് ആ​ദ്യ​മാ​യി ഇ​ക്കൂ​ട്ട​ർ ലോ​ക​ക​പ്പ് ക​ളി​ച്ച​ത്. 35വ​ർ​ഷ​ത്തി​നു​ശേ​ഷം യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് ഖ​ത്ത​റി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. ജ​മൈ​ക്ക​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യു​ള്ള ഗം​ഭീ​ര പ്ര​വേ​ശ​ന​മാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഗ്രൂ​പ് എ​ഫി​ലാ​ണ് കാ​ന​ഡ​യു​ടെ സ്ഥാ​നം. 1986ൽ ​മെ​ക്സി​കോ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്ന ലോ​ക​ക​പ്പി​ലെ ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ ഹോ​ണ്ടു​റ​സി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്താ​നും ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. 1986ലെ ​പ്ര​ക​ട​നം വെ​ച്ച് ഖ​ത്ത​റി​ലേ​ക്കെ​ത്തു​ന്ന ക​നേ​ഡി​യ​ൻ ടീ​മി​നെ വി​ല​യി​രു​ത്താ​നു​മാ​വി​ല്ല.

പു​തി​യ അ​ട​വു​ക​ളും വി​ദ്യ​ക​ളും പ​രി​ശീ​ലി​ച്ചെ​ടു​ത്ത പു​തി​യ ടീം ​ത​ന്നെ​യാ​ണ് ഖ​ത്ത​റി​ലെ അ​ങ്ക​ത്തി​നെ​ത്തു​ന്ന​ത്. 2003 മു​ത​ൽ ടീ​മി​ലു​ള്ള താ​ര​ങ്ങ​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തും മു​ന്നേ​റ്റ താ​ര​ങ്ങ​ളു​ടെ മി​ക​വു​മാ​ണ് മൈ​താ​ന​ത്ത് മു​ത​ൽ​ക്കൂ​ട്ടാ​വു​ക. കാ​ന​ഡ എ​ങ്ങ​നെ ക​ളി മാ​റ്റി​മ​റി​ക്കു​മെ​ന്ന​തി​ൽ മ​റ്റു ടീ​മു​ക​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും ഒ​രു​പോ​ലെ ആ​കാം​ക്ഷ​യു​മു​ണ്ടാ​വും. മ​ധ്യ​നി​ര​യി​ലും, പ്ര​തി​രോ​ധ​ത്തി​ലും ക​രു​ത്ത​രാ​യ താ​ര​ങ്ങ​ൾ ടീ​മി​നു​ണ്ട്. യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച ഊ​ർ​ജ​വും ആ​വേ​ശ​വും ഇ​ര​ട്ടി​പ്പി​ച്ചാ​ൽ ഇ​ത്ത​വ​ണ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​വു​മെ​ന്ന​ത് തീ​ർ​ച്ച​യാ​ണ്. ര​ണ്ടു​ത​വ​ണ ഗോ​ൾ​ഡ് ക​പ്പി​ൽ ചാ​മ്പ്യ​രാ​യ വി​ശേ​ഷ​വും ടീ​മി​നു​ണ്ട്.

കുന്തമുന

ടോ​പ് സ്കോ​റ​റാ​യ സൈ​ൽ ക്രി​സ്റ്റ​ഫ​ർ ലാ​റി​നി​ലും മ​റ്റു മു​ന്നേ​റ്റ താ​ര​ങ്ങ​ളി​ലും ത​ന്നെ​യാ​ണ് ടീ​മി​ന്റെ പ്ര​തീ​ക്ഷ​യു​ള്ള​ത്. കാ​ന​ഡ​യി​ലെ ഓ​ന്റാ​രി​യോ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തെ തെ​റ്റാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഹൈ​വേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​ത്തി​ൽ ആ​ൽ​ക്ക​ഹോ​ൾ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് അ​ദ്ദേ​ഹ​ത്തെ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. പി​ന്നീ​ട് 2021 ആ​ഗ​സ്റ്റി​ലാ​ണ് ലാ​റി​ൻ ക​നേ​ഡി​യ​ൻ ക്ല​ബാ​യ സിം​കോ റോ​വേ​ഴ്സി​ൽ ചേ​ർ​ന്ന​ത്. 27 വ​യ​സ്സു​ള്ള ഇ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് മി​ക​ച്ച പ്ര​ക​ട​ന​വും ഗോ​ളു​ക​ളും ടീം ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. യു​ക്കോ​ൻ ഹ​സ്കീ​സെ​ന്ന കോ​ള​ജ് ടീ​മി​ലൂ​ടെ​യാ​ണ് പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ളി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. കോ​ള​ജ് ടീ​മി​നാ​യി 25 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. 2015ൽ ​അ​ണ്ട​ർ 20 കാ​ന​ഡ ടീ​മി​ൽ ചേ​ർ​ന്നു. 2014ൽ ​കാ​ന​ഡ ദേ​ശീ​യ ടീ​മി​ലെ​ത്തി​യ​തി​ൽ പി​ന്നെ പ്ര​ധാ​ന താ​ര​മാ​യി മാ​റി. ഇ​തു​വ​രെ 25 ഗോ​ളു​ക​ളാ​ണ് ഇ​ദ്ദേ​ഹം ദേ​ശീ​യ ടീ​മി​നാ​യി നേ​ടി​യ​ത്. 22 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ള്ള 22കാ​ര​ൻ ജോ​നാ​ഥ​ൻ ഡേ​വി​ഡും ടീ​മി​ന്റെ പ്ര​തീ​ക്ഷ​യാ​ണ്. മു​ന്നേ​റ്റ​താ​ര​മാ​യ ഇ​ദ്ദേ​ഹം ഗോ​ള​വ​സ​രം ഒ​രു​ക്കു​ന്ന​തി​ലും മി​ടു​ക്ക​നാ​ണ്. ടീ​മി​ന്റെ നാ​യ​ക​നും മി​ഡ് ഫീ​ൽ​ഡ​റു​മാ​യ അ​തി​ബ ഹ​ച്ചി​ൻ​സ​നും ക​ളി​യു​ടെ ഗ​തി മാ​റ്റി​മ​റി​ക്കാ​നാ​യേ​ക്കും. സ​ഹ​താ​ര​ങ്ങ​ളു​ടെ മി​ക​വും ദൗ​ർ​ബ​ല്യ​വും ഇ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മെ​ന്ന​തും ഏ​റെ ഗു​ണം ചെ​യ്യും.

ക്രി​സ്റ്റ​ഫ​ർ ലാ​റി​ൻ

ആ​ശാ​ൻ

ഇം​ഗ്ല​ണ്ടു​കാ​ര​ൻ ജോ​ൺ ഹെ​ർ​ഡ്മാ​നാ​ണ് കാ​ന​ഡ​യു​ടെ ആ​ശാ​ൻ. ക​ളി​ക്കു​ന്ന കാ​ലം ഹി​ബി​സ്ക​സ് കോ​സ്റ്റെ​ന്ന ടീ​മി​ലാ​യി​രു​ന്നു. 2006ൽ ​ന്യൂ​സി​ല​ൻ​ഡ് വി​മ​ൻ​സ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ചാ​ണ് കോ​ച്ചി​ങ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. 2011 മു​ത​ൽ 2018വ​രെ കാ​ന​ഡ വി​മ​ൻ​സ് ടീ​മി​നെ​യും പ​രി​ശീ​ലി​പ്പി​ച്ചു. 2018മു​ത​ലാ​ണ് പു​രു​ഷ ടീ​മി​ന്റെ ചു​മ​ത​ല ഇ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്ത​ത്. ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം 2012 ​ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ലും 2016ൽ ​റ​യോ ഡേ ​ജ​നീ​റോ​യി​ലും പ​ന്ത് ത​ട്ടി​യി​ട്ടു​ണ്ട്. പാ​ന​മേ​രി​ക്ക​ൻ ഗെ​യിം​സി​ലും ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​പ​ന്തു​ത​ട്ടി.

ജോ​ൺ ഹെ​ർ​ഡ്മാ​ൻ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupcanada team
News Summary - canada team in qatar worldcup
Next Story