Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ൺ​ക​കാ​ഫ്...

കോ​ൺ​ക​കാ​ഫ് ഫു​ട്ബാ​ളി​ൽ ഖ​ത്ത​ർ ക​ളി​ക്കും

text_fields
bookmark_border
Qatar to play in CONCACAF football
cancel

ദോ​ഹ: ലോ​ക​ക​പ്പി​നു പി​ന്നാ​ലെ, അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ൽ ഖ​ത്ത​ർ ക​ളി​ക്കും. ​വ​ട​ക്ക്-​​മ​ധ്യ അ​മേ​രി​ക്ക​ൻ, ക​രീ​ബി​യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പോ​രാ​ട്ട​മാ​യ ഗോ​ൾ​ഡ് ക​പ്പി​ൽ ഖ​ത്ത​റി​ന് ര​ണ്ടാം ത​വ​ണ​യാ​ണ് അ​തി​ഥി​രാ​ജ്യ​മാ​യി ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് ത​യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി 2021 ഗോ​ൾ​ഡ് ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഖ​ത്ത​ർ ക​ളി​ച്ചി​രു​ന്നു. 17ാമ​ത് കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പ് പോ​രാ​ട്ട​ത്തി​ന് 2023 ജൂ​ൺ 16 മു​ത​ൽ ജൂ​ലൈ 16 വ​രെ അ​മേ​രി​ക്ക​യാ​ണ് വേ​ദി​യാ​വു​ന്ന​ത്. 16 ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ത്ത​റി​നു പു​റ​മെ, പാ​ന​മ, ജ​മൈ​ക്ക, എ​ൽ​സാ​ൽ​വ​ഡോ​ർ ടീ​മു​ക​ളാ​ണ് ഇ​തു​വ​രെ യോ​ഗ്യ​ത നേ​ടി​യ​ത്. കോ​ൺ​ക​കാ​ഫ് നേ​ഷ​ൻ​സ് ലീ​ഗ്, യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ശേ​ഷി​ച്ച ടീ​മു​ക​ൾ​കൂ​ടി യോ​ഗ്യ​ത നേ​ടും.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ-​ആ​ഗ​സ്റ്റി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഖ​ത്ത​ർ സെ​മി​ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യോ​ട് തോ​റ്റ് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. നാ​ലു ഗോ​ൾ നേ​ടി​യ ഖ​ത്ത​റി​ന്റെ അ​ൽ മു​ഈ​സ് അ​ലി​യാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്റ് ടോ​പ് സ്കോ​റ​ർ.

കോ​ൺ​കാ​ഫി​നു പി​ന്നാ​ലെ, അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​​ന്റെ ആ​തി​ഥേ​യ​ർ കൂ​ടി​യാ​ണ് ഖ​ത്ത​ർ.

നി​ല​വി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന അ​ന്നാ​ബി സ്‍പെ​യി​നി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarCONCACAF football
News Summary - Qatar to play in CONCACAF football
Next Story