Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്​മർ തിരിച്ചെത്തി;...

നെയ്​മർ തിരിച്ചെത്തി; അൽ ഹിലാലിൽ ഇനി കളി മാറും

text_fields
bookmark_border
നെയ്​മർ തിരിച്ചെത്തി; അൽ ഹിലാലിൽ ഇനി കളി മാറും
cancel
camera_alt

കാൽമുട്ട്​ ശസ്​ത്രക്രിയക്കും വിശ്രമത്തിനും ശേഷം നെയ്മർ റിയാദിൽ തിരിച്ചെത്തിയപ്പോൾ

റിയാദ്​: പരിക്കിനെ തുടർന്ന്​ മാസങ്ങളായി വിശ്രമത്തിലായിരുന്ന സൗദി ക്ലബ്​ അൽ ഹിലാലിന്റെ ബ്രസീലിയൻ ഫുട്​ബാൾ താരം നെയ്​മർ റിയാദിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകീട്ടാണ്​​​ നെയ്​മർ റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിലെത്തിയത്​. കാൽമുട്ടിലെ ലിഗമെൻറിൽ വിള്ളലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ നെയ്​മർ ഫുട്ബാളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ്​ താരത്തിന് കാൽമുട്ടിന്​​ പരിക്കേറ്റത്​. തുടർന്ന് ബ്രസീലിൽ ശസ്ത്രക്രിയക്ക്​ വിധേയനായി. സുഖം പ്രാപിച്ച ശേഷം അവിടെ തന്നെ ഫുട്​ബാൾ പരിശീലനം തുടർന്നുവരികയായിരുന്നു.

ഈ സീസണി​ന്റെ തുടക്കത്തിലാണ്​ ഫ്രഞ്ച്​ ക്ലബ്​ പി.എസ്​.ജിയിൽനിന്ന്​ നെയ്​മർ അൽ ഹിലാലിൽ ചേർന്നത്​​. ശേഷം അഞ്ച്​ മത്സരങ്ങളിൽ മാത്രമാണ് നെയ്ർ അൽഹിലാൽ ജഴ്സിയിൽ ഇറങ്ങിയത്. 2025 വരെ അൽ ഹിലാലുമായി നെയ്​മറിന്​ കരാറുണ്ട്. പരിശീലനം തുടരുമെങ്കിലും അടുത്ത സീസണിന് മുമ്പ് അൽ ഹിലാലിനായി നെയ്​മർ പന്തുതട്ടില്ലെന്നും റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeymarBrazil Football TeamAL Hilal
News Summary - Neymar is back; The game will change at Al Hilal
Next Story