Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഔദ്യോഗികം;...

ഔദ്യോഗികം; നാപോളിയുടെ സാൻ പോളോ ഇനി മുതൽ സ്​റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ

text_fields
bookmark_border
ഔദ്യോഗികം; നാപോളിയുടെ സാൻ പോളോ ഇനി മുതൽ സ്​റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ
cancel

നേപ്​ൾസ്​ (ഇറ്റലി): തങ്ങളുടെ ഇതിഹാസ നായകനോടുള്ള ആദര സൂചകമായി നാപോളി തങ്ങളുടെ ഹോം ഗ്രൗണ്ട്​ സ്​റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ എന്ന പേരിൽ പുനർനാമകരണം ചെയ്​തു. നേപ്​ൾസ്​ ടീൺ ഹാളിൽ നടന്ന ചടങ്ങിലാണ്​ സാൻ പോളോ സ്​റ്റേഡിയം ഡീഗോ മറഡോണയുടെ പേരിലേക്ക്​ പുനർനാമകരണം ചെയ്​തത്​.

അർജൻറീന ഇതിഹാസം വിടവാങ്ങി മണിക്കൂറുകൾക്കം നവംബർ 25ന് ക്ലബ്​ പ്രസിഡൻറും മേയറടക്കമുള്ള അധികാരികളും തീരുമാനത്തിന്​ പച്ചക്കൊടി വീശിയിരുന്നു.

'എക്കാലത്തെയും മികച്ച ഫുട്​ബാൾ കളിക്കാരൻ, തൻെറ അപാരമായ കഴിവും മാന്ത്രികതയും ഉപയോഗിച്ച് ഏഴ് വർഷക്കാലം നേപ്പിൾസ് ജഴ്​സിയെ അനശ്വരമാക്കുകയും രണ്ട് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും മറ്റ് അഭിമാനകരമായ ട്രോഫികളും നൽകി. പകരമായി നഗരത്തിൻെറ മുഴുവൻ നിത്യവും നിരുപാധികവുമായ സ്നേഹം അദ്ദേഹം നേടിയെടുക്കുകയും ചെയ്​തു' -നഗരത്തിലെ ഭരണകൂടം പുറത്തിറക്കിയ പ്രസ്​താവനയിൽ മറഡോണയെ വാഴ്​ത്തി.

യൂറോപ്പ ലീഗിൽ റയൽ സോസീഡാഡിനെതിരെ വ്യാഴാഴ്​ചയാകും ഡീഗോ മറഡോണ സ്​റ്റേഡിയത്തിൽ നാപോളിയുടെ ആദ്യ മത്സരം. കഴിഞ്ഞ രണ്ട്​ ഹോം മത്സരങ്ങളിലും മറഡോണക്ക്​ ആദരവുമായാണ്​ നാപോളി കളിച്ചത്​.

മറഡോണയുടെ മരണം കഴിഞ്ഞ്​ പിറ്റേ ദിവസം നടന്ന യൂറോപ്പ ലീഗ്​ മത്സരത്തിൽ താരത്തിൻെറ 10ാം നമ്പർ ജഴ്​സിയണിഞ്ഞായിരുന്നു നാപോളിയുടെ മുഴുവൻ കളിക്കാരും പന്തു തട്ടിയത്​. പിന്നീട്​ സീരി എയിൽ എ.എസ്​ റോമക്കെതിരെ അർജൻറീന ജഴ്​സിയെ അനുസ്​മരിക്കുന്ന പുതിയ ജഴ്​സിയി പുറത്തിറക്കി നാപോളി ഒരിക്കൽ കൂടി തങ്ങളുടെ നായകനെ അനുസ്​മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diego maradonaNapoliSan Paolo Stadium
News Summary - Napoli's San Paolo Stadium Renamed After Diego Maradona
Next Story