Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവമ്പുകാട്ടി മുംബൈ;...

വമ്പുകാട്ടി മുംബൈ; സൂപ്പറാകാതെ ഈസ്​റ്റ്​ ബംഗാൾ

text_fields
bookmark_border
വമ്പുകാട്ടി മുംബൈ; സൂപ്പറാകാതെ ഈസ്​റ്റ്​ ബംഗാൾ
cancel

ഐ ലീഗിൽ നിന്നും സൂപ്പർലീഗി​െൻറ മേളക്കൊഴുപ്പിലേക്ക്​ ബൂട്ടുകെട്ടിയിറങ്ങിയ ഈസ്​റ്റ്​ ബംഗാളി​ന്​ തുടർച്ചയായ രണ്ടാം തോൽവി. വേഗവും കരുത്തും സമന്വയിപ്പിച്ച നീക്കങ്ങളാൽ എതിരാളികളെ വിറപ്പിച്ച മുംബൈ സിറ്റി എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ ഈസ്​റ്റ്​ ബംഗാളിനെ തകർക്കുകയായിരുന്നു.

ആദ്യ വിസിൽ മുതൽ ആക്രമിച്ചു കളിച്ച മുംബൈ സിറ്റിയുടെ ആദ്യ ഗോളെത്തിയത്​ 20ാം മിനുറ്റിലായിരുന്നു. സ്വന്തം പോസ്​റ്റിൽ നിന്നും ​​റൗളിൻ ബോർഗ്​സ്​ നീട്ടിയടിച്ച ഉഗ്രൻ പാസ്​ തോള​ുകൊണ്ട്​ താഴ്​ത്തിയിറക്കി അതിവേഗത്തിലോ​ടി ആദം ലെ ഫോൻഡ്ര പോസ്​റ്റിലേക്ക്​ നിറയൊഴിച്ചപ്പോൾ ഈസ്​റ്റ് ബംഗാൾ ഗോളിക്ക്​ ഒന്നുംചെയ്യാനുണ്ടായിരുന്നില്ല.

ഒരു​ ഗോൾ തിരിച്ചടിക്കാനായി ഇടവേളക്ക്​ ശേഷം ബൂട്ടുകെട്ടിയിറങ്ങിയ ഈസ്​റ്റ്​ ബംഗാളിനെ ഞെട്ടിച്ച്​ 47ാം മിനുറ്റിൽ മുംബൈക്കനുകൂലമായി പെനൽറ്റി വിധിച്ചു. കിക്കെടുക്കാനെത്തിയ ഫോൻഡ്രക്ക്​ പിഴച്ചില്ല. 58ാം മിനുറ്റിൽ പെനൽറ്റി ബോക്​സിലേക്ക്​ വീണുകിട്ടിയ പന്ത്​ ഒന്നാന്തരമൊരുകിക്കിലൂടെ പോസ്​റ്റിലേക്ക്​ പറത്തി മുംബൈ സിറ്റി ഈസ്​റ്റ്​ബംഗാളിനെ തിരിച്ചുവരാനാവാത്ത വിധം പ്രതിരോധത്തിലാക്കി.

മൂന്നുമത്സരങ്ങളിൽ നിന്നും ആറുപോയൻറുമായി മുംബൈ സിറ്റി ഒന്നാംസ്ഥാനത്തേക്ക്​ കയറിയപ്പോൾ കളിച്ച രണ്ടുമത്സരങ്ങളും തോറ്റ ഈസ്​റ്റ്​ ബംഗാൾ അവസാന സ്ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai CityIsl 2020-21
Next Story