Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവഴിയൊരുക്കി മെസ്സി; വല...

വഴിയൊരുക്കി മെസ്സി; വല കുലുക്കി നെയ്മറും എംബാപ്പെയും

text_fields
bookmark_border
PSG
cancel
camera_alt

ടൂളൂസിനെതിരായ മത്സരം ജയിച്ചശേഷം പി.എസ്.ജി താരങ്ങളുടെ ആഹ്ലാദം

പാരിസ്: വല കുലുക്കി നെയ്മറും കിലിയൻ എംബാപ്പെയും ഇരുവരുടെയും ഗോളിന് വഴിയൊരുക്കി ലയണൽ മെസ്സിയും തിളങ്ങിയ മത്സരത്തിൽ പി.എസ്.ജിക്ക് മിന്നും ജയം. ടൂളൂസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് മുക്കിയ പാരിസുകാർ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

37-ാം മിനിറ്റിൽ എതിർപ്രതിരോധം പിളർന്ന് മെസ്സി നൽകിയ പാസിലാണ് നെയ്മർ വല കുലുക്കിയത്. ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തിയെങ്കിലും 'വാറി'ൽ നെയ്മർ ഓഫ്സൈഡായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ റഫറി ഗോൾ അനുവദിച്ചു. അഞ്ചു കളികളിൽ ഏഴു ഗോളുകളുമായി ബ്രസീലിന്റെ മിന്നുംതാരം ലീഗിൽ ടോപ്സ്​കോറർ സ്ഥാനത്താണിപ്പോൾ.


എതിർഗോൾമുഖം നിരന്തരം റെയ്ഡ് ചെയ്ത പി.എസ്.ജി നിരയിൽ മെസ്സിയുടെ ഗോളെന്നുറച്ച നീക്കങ്ങൾ നാലുതവണ മുനയൊടിച്ച് ടൂളൂസ് ഗോളി മാക്സിം ഡ്യൂപ് പരാജയഭാരം കുറച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളെന്നുറച്ച ഫ്രീകിക്ക് ഡ്യൂപ് അതീവശ്രമകരമായാണ് തട്ടിയകറ്റിയത്.

50-ാം മിനിറ്റിലാണ് പി.എസ്.ജിയുടെ ലീഡുയർത്തി എംബാപ്പെയുടെ ഗോളെത്തിയത്. മാർകോ വെറാറ്റിയുടെ പാസ് സ്വീകരിച്ച് ബോക്സിൽ കടന്നുകയറിയ മെസ്സി പന്ത് സമർഥമായി നിയന്ത്രിച്ചശേഷം എംബാപ്പെക്ക് നൽകി. ഫ്രഞ്ചുതാരം ഉടനടി തൊടുത്ത കിടിലൻ ഷോട്ട് ഡ്യൂപിന്റെ കാലുകൾക്കിടയിലൂടെയാണ് വലയിലേക്ക് പാഞ്ഞുകയറിയത്.


83-ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച് കോച്ച് ക്രിസ്റ്റോഫ് ഗാറ്റ്ലിയർ, വിങ് ബാക്ക് അഷ്റഫ് ഹക്കീമിയെ കളത്തിലിറക്കി. 90-ാം മിനിറ്റിൽ യുവാൻ വെർനാറ്റിന്റെ വകയായിരുന്നു പി.എസ്.ജിയുടെ മൂന്നാംഗോൾ.

ലീഗിൽ അഞ്ചു കളികളിൽ പി.എസ്.ജിക്കും ലെൻസ്, മാഴ്സെ ടീമുകൾക്കും 13 പോയന്റ് വീതമാണുള്ളത്. എന്നാൽ, ഗോൾശരാശരിയിൽ പി.എസ്.ജിയാണ് മു​ന്നിൽ. ബുധനാഴ്ച ലെൻസ് 5-2ന് ലോറിയന്റിനെ തകർത്തപ്പോൾ മാഴ്സെ ഏകപക്ഷീയമായ ഒരു ഗോളിന് ​​​െക്ലർമോണ്ടിനെ തോൽപിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGneymarLionel MessiMbappe
News Summary - Messi assists Neymar and Mbappe as PSG back to winning ways
Next Story