Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമീ​ഡി​യ​വ​ൺ സൂ​പ്പ​ർ...

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ്: ​സൂപ്പർ രാവിൽ ആവേശപ്പോരാട്ടം

text_fields
bookmark_border
മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ്​
cancel
camera_alt

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ്​ സെ​മി​യി​ൽ മ​ല​പ്പു​റ​വും പാ​ല​ക്കാ​ടും ത​മ്മി​ലെ മ​ത്സ​ര​ം

ദു​​ബൈ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്​ ആ​വേ​ശം പ​ക​രാ​ൻ മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ർ ക​പ്പി​ൽ ആ​വേ​ശ​പ്പോ​രാ​ട്ടം. വീറുറ്റ മത്സരത്തിനൊടുവിൽ പാലക്കാടും കോഴിക്കോടും ഫൈനലിലെത്തി. ദു​ബൈ ഖി​സൈ​സി​ലെ ഡി​റ്റ​ർ​മി​നേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ സെ​മി​ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​യാ​ണ്​ കോ​ഴി​ക്കോ​ട്​ ക​ലാ​ശ​പ്പോ​രി​ൽ ഇ​ടം​പി​ടി​ച്ച​ത്. മ​ല​പ്പു​റ​ത്തി​നെ ര​ണ്ടി​നെ​തി​രെ നാ​ലു​ ഗോ​ളു​ക​ൾ​ക്ക്​ ത​റ​പ​റ്റി​ച്ചാ​ണ്​ പാ​ല​ക്കാ​ട്​ ഫൈ​ന​ൽ ബെ​ർ​ത്തു​റ​പ്പി​ച്ച​ത്.

എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മ​ത്സ​ര​വും അ​ര​ങ്ങേ​റി​യി​രു​ന്നു. ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന എ​ന്നീ ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ്​ കു​ട്ടി​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. സൂ​പ്പ​ർ ക​പ്പ്​ സെ​മി​യി​ൽ മ​ല​പ്പു​റം ഹീ​റോ​സും പാ​ല​ക്കാ​ട്​ പാ​ന്തേ​ഴ്​​സും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ മ​ത്സ​രം.

ഫു​ട്​​ബാ​ളി​ന്‍റെ മ​ണ്ണാ​യ മ​ല​പ്പു​റ​ത്തു നി​ന്നെ​ത്തി​യ ടീ​മി​ന്‍റെ വ​ല​യി​ൽ ഒ​ന്നി​നു​ പി​റ​കെ ഒ​ന്നാ​യി നാ​ലു​ ഗോ​ളു​ക​ൾ അ​ടി​ച്ചു​ക​യ​റ്റി​യാ​ണ്​ പാ​ല​ക്കാ​ട്​ വി​ജ​യ​ഭേ​രി മു​ഴ​ക്കി​യ​ത്. പാ​ല​ക്കാ​ടി​നാ​യി മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ ര​ണ്ടു​ ഗോ​ൾ നേ​ടി​യ​പ്പോ​ൾ നാ​ഷി​ദും ഷാ​നി​ഷും ഓ​രോ ത​വ​ണ ല​ക്ഷ്യം ക​ണ്ടു. മ​ല​പ്പു​റ​ത്തി​ന്‍റെ ആ​ശ്വാ​സ ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്​ ബു​ജൈ​റാ​ണ്. പാ​ല​ക്കാ​ടി​ന്‍റെ ന​സ്​​റു​ദ്ദീ​ൻ മാ​ൻ ഓ​ഫ്​ ദ ​മാ​ച്ചാ​യി. കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​വും ത​മ്മി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​രം ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​മാ​യി​രു​ന്നു. കൊ​ണ്ടും കൊ​ടു​ത്തും മു​ന്നേ​റി​യ മ​ത്സ​രം നി​ശ്ചി​ത സ​മ​യം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​രു​ടീ​മു​ക​ളും ര​ണ്ടു ഗോ​ൾ വീ​തം നേ​ടി ഒ​പ്പം പി​ടി​ച്ചു.

കോ​ഴി​ക്കോ​ടി​നാ​യി ഇ​ർ​ഷാ​ദും ന​ബീ​ലും ഗോ​ൾ നേ​ടി​യ​പ്പോ​ൾ കു​ഞ്ഞു​മോ​ൻ, ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​രി​ലൂ​ടെ തി​രു​വ​ന​ന്ത​പു​രം മ​റു​പ​ടി കൊ​ടു​ത്തു. വി​ട്ടു​കൊ​ടു​ക്കാ​ത്ത പോ​രാ​ട്ടം ന​ട​ന്ന ഷൂ​ട്ടൗ​ട്ടി​ൽ 5-4നാ​ണ്​​ കോ​ഴി​ക്കോ​ട്​ വി​ജ​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​മ്മാ​നു​വ​ലാ​ണ്​ മാ​ൻ ഓ​ഫ്​ ദ ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmedia one super cup
News Summary - media one super cup semi final
Next Story