Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒന്നാംസ്ഥാനം...

ഒന്നാംസ്ഥാനം നഷ്​ടപ്പെടുത്താതെ യുനൈറ്റഡ്​; ലിവർപൂളിന്​ കിതപ്പ്​, സിറ്റിക്ക്​ കുതിപ്പ്​

text_fields
bookmark_border
ഒന്നാംസ്ഥാനം നഷ്​ടപ്പെടുത്താതെ യുനൈറ്റഡ്​; ലിവർപൂളിന്​ കിതപ്പ്​, സിറ്റിക്ക്​ കുതിപ്പ്​
cancel

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ സീസൺ പാതിവഴിയെത്തു​േമ്പാൾ കിരീടത്തിലേക്കുള്ള റേസിങ്​ തുടരുന്നു. ഞായറാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നും ഒന്നാം സ്ഥാനം തട്ടിയെടുക്കാനായി ​സ്വന്തം തട്ടകമായ ആൻഫീൽഡിൽ പന്തുതട്ടാനിറങ്ങിയ ലിവർപൂളിന്​ തിരിച്ചടി. മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ യുനൈറ്റഡ്​ ഒന്നാം സ്ഥാനം നിലനിർത്തിയ​േപ്പാൾ ലിവർപൂൾ നാലാം സ്ഥാനത്തേക്ക്​ വീണു. 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുനൈറ്റഡിന്​ 37ഉം മൂന്നാംസ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്ക്​ 35 ഉം പോയന്‍റാണുള്ളത്​. 34 പോയന്‍റുള്ള ലിവർപൂൾ നാലാമതും 33 പോയന്‍റുള്ള ടോട്ടൻഹാം അഞ്ചാമതുമാണ്​. അതേസമയം തുടർജയങ്ങളിലൂടെ 17 മത്സരങ്ങളിൽ നിന്നും 35പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാംസ്ഥാനത്തേക്ക്​ കയറി.

സ്വന്തം തട്ടകത്തിൽ യുനൈറ്റഡിനെ തോൽപ്പിക്കാനുറച്ച്​ പന്ത്​തട്ടാനിറങ്ങിയ ലിവർപൂളിന്​ മുന്നേറ്റനിരയുടെ മൂർച്ചയില്ലായ്​മയാണ്​ വിനയായത്​. കളിയുടെ ഭൂരിപക്ഷം സമയവും പന്ത്​ കൈവശം വെച്ചിട്ടും ഗോളിലേക്ക്​ നിറയൊഴിക്കാൻ ലിവർപൂളിനായില്ല. മുൻനിരയെ യുനൈറ്റഡിന്‍റെ പ്രതിരോധ ഭടൻമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. മറുവശത്ത്​ വീണുകിട്ടിയ അവസരങ്ങൾ ഗോളാക്കിമാറ്റാൻ യുനൈറ്റഡിനുമായില്ല. പോൾ പോഗ്​ബയുടേയും ബ്രൂണോ ഫെർണാണ്ടസി​േന്‍റയും പന്തുകൾ തട്ടിയകറ്റിയ ഗോൾകീപ്പർ അലിസൺ ബെക്കറാണ്​ ലിവർപൂളി​െന തോൽവിയിൽ നിന്നും രക്ഷപ്പെടുത്തിയത്​.


കഴിഞ്ഞ നാലുമത്സരങ്ങളിൽ നിന്നും ഒരു വിജയം പോലും നേടാൻ കഴിയാതെ ലിവർപൂൾ കിതക്കു​േമ്പാൾ അവസാന അഞ്ചുമത്സരങ്ങളും ആധികാരികമായി വിജയിച്ച്​ സിറ്റി ഇരമ്പിയാർക്കുകയാണ്​. ഞായറാഴ്ച നടന്നമത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലുഗോളിനാണ്​​ തരിപ്പണമാക്കിയത്​. കളിയുടെ സമസ്​ത മേഖലകളിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ്​ സിറ്റി പോയന്‍റ്​ പട്ടികയിൽ കുതിച്ചുകയറുന്നത്​. ജോൺ സ്​റ്റോൺസ്​ രണ്ടും ഇൽകായ്​ ​ഗുൻഡോഗാൻ, റഹീം സ്​റ്റെർലിങ്​ തുടങ്ങിയവർ ഒാരോഗോളും വീതവും നേടി.

കാർലോ ആഞ്ചലോട്ടിയുടെ വരവോടെ ഉണർന്ന എവർട്ടൺ 17 മത്സരങ്ങളിൽ നിന്നും 32 പോയന്‍റുമായി ആറാമതുണ്ട്​. പെരുമക്കൊത്ത പ്രകടനമില്ലാത്ത ചെൽസി 29 പോന്‍റുമായി ഏഴാമതും 24 പോയന്‍റുള്ള ആഴ്​സനൽ 11ാമതുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolEPLmanchestery cityManchester United FC
News Summary - Manchester United stay top after taking point in tense tussle with Liverpool
Next Story