Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്​റ്റൽ പാലസിനെയും...

ക്രിസ്​റ്റൽ പാലസിനെയും വീഴ്​ത്തി; മാഞ്ചസ്​റ്റർ സിറ്റി കിരീടത്തിലേക്ക്​

text_fields
bookmark_border
ക്രിസ്​റ്റൽ പാലസിനെയും വീഴ്​ത്തി; മാഞ്ചസ്​റ്റർ സിറ്റി കിരീടത്തിലേക്ക്​
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക്​ ഒരു ചുവട്​ കൂടി അടുത്ത്​ മാഞ്ചസ്​റ്റർ സിറ്റി. ഇനി ഒരു ജയംകൊണ്ട്​ ഇംഗ്ലണ്ടിലെ ചാമ്പ്യൻക്ലബ്​ എന്ന പെരുമ പെപ്​ ഗ്വാർഡിയോളയുടെ സംഘത്തിന്​ ഉറപ്പിക്കാം. ശനിയാഴ്​ച വൈകീട്ട്​ നടന്ന പോരാട്ടത്തിൽ ക്രിസ്​റ്റൽ പാലസിനെ 2-0ത്തിന്​ തോൽപിച്ചാണ്​ സിറ്റി പോയൻറ്​ പട്ടികയിൽ വ്യക്തമായ ലീഡ്​ സ്വന്തമാക്കിയത്​. വെറും 83 സെക്കൻഡി​െൻറ ഇടവേളയിൽ പിറന്ന രണ്ട്​ ഗോളിൽ സിറ്റി എതിരാളികളുടെ ചെറുത്തുനിൽപുകളെല്ലാം തകർത്തു.

57ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയും, 59ൽ ഫെറാൻ ടോറസുമായിരുന്നു സ്​കോറർമാർ. 34 കളി പൂർത്തിയാക്കിയ ചെൽസിക്ക്​ 80 പോയൻറായി. ഇനി ബാക്കിയുള്ളത്​ നാല്​ മത്സരങ്ങൾ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ 33 കളിയിൽ 67 പോയൻറാണുള്ളത്​. ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ 13 പോയൻറ്​ മാത്രം വ്യത്യാസം. മൂന്നാം സ്ഥാനത്തുള്ള ലെസ്​റ്റർസിറ്റിയെ സതാംപ്​ടൻ 1-1ന്​ സമനിലയിൽ തളച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manchester cityepl
Next Story